21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ഗവ.യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ ‘ശിശുദിനാഘോഷവും വിജയോത്സവവും നടന്നു.
Uncategorized

ഗവ.യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ ‘ശിശുദിനാഘോഷവും വിജയോത്സവവും നടന്നു.


ഗവ.യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ വർണ്ണശഭളമായ പരിപാടികളോടെ ശിശുദിനവും വിജയോത്സവവും ആഘോഷിച്ചു. രാവിലെ നേഴ്‌സറി ക്ലാസ്സിലെ കുട്ടികളുടെ ശിശുദിന റാലിയോടെ പരിപാടികൾ ആരംഭിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ബാബു മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. ഷാജി ജോർജ്ജ് അധ്യക്ഷനായിരുന്നു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി.ടി അനീഷ് ഇരിട്ടി സബ് ജില്ല പ്രവർത്തിപരിചയ മേളയിലെ വിജയികളെ സമ്മാനങ്ങൾ നൽകി അനുമോദിച്ചു സംസാരിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. മേരിക്കുട്ടി ജോണ്‍സണ്‍ സബ്ജില്ല കലോത്സവ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ സജീവൻ പാലുമ്മി, വാർഡ് മെമ്പർ ശ്രീമതി ലീലാമ്മ ജോണി എന്നിവർ എൽ. എസ്. എസ് വിജയികൾക്കും വിദ്യാരംഗം വിജയികൾക്കുമുള്ള മെഡലുകൾ വിതരണം ചെയ്തു.
ചടങ്ങിൽ പി.റ്റി.എ വൈസ് പ്രസിഡന്റ് ജെറിഷ് ദേവസ്യ, സീനിയർ അധ്യാപിക ശ്രീമതി. വിജയശ്രീ പി.വി, എസ് ആർ.ജി കണ്‍വീനർ ശ്രീമതി ബബിത കെ.എസ്, പ്രോഗ്രാം കണ്‍വീനർ ശ്രീമതി. ഷിംന. എ. പി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
ഗ.യു. പി സ്കൂൾ ചെട്ടിയാംപറമ്പിലെ ക്രാഫ്റ്റ് ടീച്ചർ ശ്രീ. ഷിജിത്ത് മാസ്റ്ററെ സ്കൂൾ ഹരിത കൃഷിയുടെയും, പ്രവൃത്തിപരിചയമേളയ്ക്ക് മികച്ച സ്കൂൾ എന്നിങ്ങനെയുള്ള നേട്ടത്തിന് ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നൽകി ആദരിച്ചു.
ചടങ്ങിന് സ്റ്റഫ് സെക്രട്ടറി ശ്രീ .ഷാജി മാസ്റ്റർ നന്ദി അറിയിച്ചു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും പായസ വിതരണവും. വർണശഭളമായ വിജയോൽത്സവ റാലിയും നടന്നു.

Related posts

തിരുവനന്തപുരം പേട്ടയിൽ ട്രാൻസ്ഫോർമറിന് തീപിടിച്ചു

Aswathi Kottiyoor

ലോകകപ്പിൽ ഇന്ന് ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും നേർക്കുനേർ; ഇരുടീമിലും മാറ്റത്തിന് സാധ്യത

Aswathi Kottiyoor

‘ശ്രുതിയോടൊപ്പം ഈ നാട് തന്നെയുണ്ട്, വെല്ലുവിളികൾ അതിജീവിക്കാൻ ശ്രുതിയ്ക്കാവട്ടെ’; മുഖ്യമന്ത്രി പിണറായി വിജയൻ

Aswathi Kottiyoor
WordPress Image Lightbox