24 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • ഇന്ന് ദേശീയ ശിശുദിനം, കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനം
Uncategorized

ഇന്ന് ദേശീയ ശിശുദിനം, കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനം

കുട്ടികളെ ഇന്ത്യയുടെ ഭാവിയായി ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു കണ്ടിരുന്നു. അത് കുട്ടികളെ എന്നും അദ്ദേഹത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ ഒരു കാരണമായി. അദ്ദേഹത്തിന്‍റെ ജന്മദിനം തന്നെ കുട്ടികളുടെ ക്ഷേമത്തിലും സ്വാതന്ത്യത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തിലേക്കുതകാന്‍, ശിശുദിനമായി തെരഞ്ഞെടുക്കപ്പെട്ടു എന്നത് എത്രയും അനുയോജ്യമാണ്.

നെഹ്‌റുവിന് മുമ്പും ശിശുദിനം ആഘോഷിച്ചിരുന്നു. 1857ല്‍ റോസ്‌ ഡേ എന്ന പേരില്‍ ജൂണ്‍ രണ്ടാം ഞായറാഴ്ച കുട്ടികള്‍ക്കായുള്ള ദിനം ആചരിച്ചു തുടങ്ങി. നാളുകള്‍ കഴിയവേ പല രാജ്യങ്ങളിലും (1950 മുതല്‍) കുട്ടികളുടെ സംരക്ഷണത്തിനുള്ള അന്താരാഷ്‌ട്ര ദിനം ജൂണ്‍ ഒന്ന് ശിശുദിനമായി ആഘോഷിച്ചുതുടങ്ങി. 1954 മുതല്‍ സാര്‍വദേശീയ ശിശുദിനമായി നവംബര്‍ 20 ആഘോഷിച്ചു വന്നു. ഇന്ത്യയും 1956 മുതല്‍ അതിന്‍റെ ഭാഗമായിരുന്നു. നെഹ്‌റുവിന്‍റെ വേര്‍പാടിനു ശേഷം 1965 നവംബര്‍ 14 മുതല്‍ ദേശീയ ശിശുദിനമായി അദ്ദേഹത്തിന്‍റെ ജന്മദിനം ആഘോഷിച്ചു വരുന്നു.ശരീരത്തിനും മുറിവേറ്റ് കത്തിത്തീര്‍ന്ന വസ്ത്രം പോലും അവഗണിച്ച് ജീവനു വേണ്ടി ഓടുന്ന ഫാന്‍ തീ കിം ഫുക്കും, മെഡിറ്ററേനിയന്‍ തീരത്ത് ആരെയും കണ്ണീരിലാഴ്ത്തും വിധം മരണം വരിച്ച അലന്‍ കര്‍ദി എന്ന ഇറാന്‍ ബാലനും, മരണപ്പെടുന്ന കുട്ടികളെ തിരിച്ചറിയാന്‍ കുഞ്ഞുങ്ങളുടെ കാലിലും മറ്റും പേരെഴുതി കാത്തിരിക്കേണ്ടി വരുന്ന പലസ്തീന്‍ ജനതയും ഇതിന്‍റെ നേര്‍ചിത്രങ്ങളാണ്.

ഇന്ത്യയിലേക്ക് വന്നാലോ, മണിപ്പുരിലെ സംഘര്‍ഷങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല, തമ്മിൽ ഭേദം ഉണ്ടാകില്ല എന്ന് നെഹ്‌റു പറഞ്ഞ കുട്ടികളില്‍, മതസ്പർധ ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്നു എന്നതിന്‍റെ ഭീകരത പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. അദ്ധ്യാപിക തന്നെ മതത്തിന്‍റെ പേരില്‍ മറ്റൊരു മതത്തില്‍പ്പെട്ട കുട്ടിയെ തല്ലാന്‍ പ്രേരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ രാജ്യത്തിന്‍റെ സമീപകാല ഉദാഹരണമാണ്. അതിനൊപ്പം തന്നെ ശാസ്ത്രവബോധത്തോടെയും ചരിത്ര വസ്തുതകളുടെ കൃത്യമായ അറിവോടും കൂടി വളരുക എന്ന കുട്ടികളുടെ അവകാശങ്ങളെയും തുരങ്കം വയ്ക്കുന്ന പല നടപടികള്‍ക്കും നാം ഇന്ന് ദൃക്‌സാക്ഷികളാവുകയാണ്.

ഈ സാഹചര്യത്തില്‍ ശിശുദിനാഘോഷം അവരുടെ അവകാശങ്ങളുടെ ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാകേണ്ടതുണ്ട്. ആ പശ്ചാത്തലത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ഐക്യരാഷ്‌ട്ര സഭയുടെ കണ്‍വെന്‍ഷന്‍ നമുക്കൊന്ന് പരിശോധിക്കാം.

ആരാണ് കുട്ടികള്‍? 18 വയസില്‍ താഴെയുള്ളവരെ കുട്ടികളായി പരിഗണിക്കുന്നു. യാതൊരു വിവേചനവും പാടില്ല. എല്ലാ കുട്ടികള്‍ക്കും ഈ അവകാശങ്ങളുണ്ട്. അവരുടെ ദേശം, ഭാഷ, മതം ജെന്‍ഡര്‍, ശാരീരിക അവസ്ഥ, സാമ്പത്തികം ഇവയുടെയൊന്നിന്‍റെയും അടിസ്ഥാനത്തിലും കുട്ടികളോട് സ്പർധയോ, അനീതിയോ വിവേചനമോ കാണിക്കാന്‍ പാടില്ല.

Related posts

തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടന്നു

Aswathi Kottiyoor

അതിക്രമങ്ങൾക്ക് എതിരെ ,സമാധാന സന്ദേശ ക്യാമ്പയിൻ ആരംഭിച്ചു

Aswathi Kottiyoor

ഗണവേഷത്തിലെത്തി കോൺ​ഗ്രസിൽ ചേർന്ന് ബിജെപി നേതാവ്, ആർഎസ്എസ് തൊപ്പി മാറ്റി വെള്ളത്തൊപ്പി ധരിച്ചു

Aswathi Kottiyoor
WordPress Image Lightbox