22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • അപൂർവ്വങ്ങളിൽ അപൂർവ്വം! കരിയറിൽ ഇങ്ങനെ കണ്ടിട്ടില്ലെന്ന് ഡോക്ടർമാർ! യുവതിക്ക് 2 ഗർഭപാത്രം, രണ്ടിലും കുട്ടികൾ
Uncategorized

അപൂർവ്വങ്ങളിൽ അപൂർവ്വം! കരിയറിൽ ഇങ്ങനെ കണ്ടിട്ടില്ലെന്ന് ഡോക്ടർമാർ! യുവതിക്ക് 2 ഗർഭപാത്രം, രണ്ടിലും കുട്ടികൾ

വാഷിങ്ടൺ: ജന്മനാ രണ്ട് ഗർഭപാത്രവുമായി ജനിച്ച യുവതിക്ക് ഒരേസമയം രണ്ട് ഗർഭം. അമേരിക്കൻ സ്റ്റേറ്റായ അലബാമ സ്വദേശിനിക്കാണ് അപൂർവ്വമായ അനുഭവം. വരുന്ന ക്രിസ്മസ് ദിനത്തിൽ രണ്ട് പെൺകുഞ്ഞുങ്ങൾക്ക് ഇവർ ജന്മം നൽകും. കെൽസി ഹാച്ചറും ഭർത്താവ് കാലബും തങ്ങളെ തേടിയെത്തിയ സൌഭാഗ്യമായാണ് ഇതിനെ കാണുന്നത്. ഇവർക്ക് ഏഴും നാലും രണ്ടും വയസുള്ള മൂന്ന് കുട്ടികളുണ്ട്.

രണ്ടുപേർ വയറ്റിൽ വളരുന്നുണ്ടെന്ന് ഭർത്താവിനോട് പറഞ്ഞപ്പോൾ, ‘നീ കള്ളം പറയുകയാണ്.’ എന്നായിരുന്നു പ്രതികരണമെന്ന് കെൽസി പറഞ്ഞു. രണ്ട് ഗർഭാശയങ്ങളുള്ളതും, ഓരോന്നിനും അതിന്റേതായ സെർവിക്സുള്ളതുമായ അവളുടെ അവസ്ഥയെക്കുറിച്ച് കെൽസിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. കെൽസിയുടെ ഗർഭം അതീവ അപകടസാധ്യതയുള്ളതാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. അപൂർവ്വങ്ങളിൽ അപൂർവ്വമായ അവസ്ഥയാണിതെന്നും, കരിയറിൽ ഇത്തരമൊരു സംഭവം മിക്ക ഗൈനക്കോളജിസ്റ്റിനും കാണാൻ സാധിക്കാറില്ലെന്നും ഗൈനക്കോളജിസ്റ്റായ ശ്വത പട്ടേൽ പറയുന്നു.

മയോ ക്ലിനിക്ക് വിശദീകരിക്കുന്നത് പ്രകാരം, ചില സ്ത്രീകളിൽ ജനനസമയത്ത് കാണപ്പെടുന്ന ഒരു അപൂർവ അവസ്ഥയാണ് ഇരട്ട ഗർഭപാത്രം. ഒരു സ്ത്രീ ഭ്രൂണം വളരുന്ന ഘട്ടത്തിൽ, ഗർഭപാത്രം രണ്ട് ചെറിയ ട്യൂബുകളായാണ് രൂപപ്പെടുന്നത്. വളരുന്നതിനനുസരിച്ച്, ട്യൂബുകൾ കൂടിച്ചേർന്നാണ് ഗർഭപാത്രമായി രൂപാന്തരപ്പെടുന്നത്. ചിലപ്പോൾ ട്യൂബുകൾ പൂർണ്ണമായി ചേരില്ല. പകരം, ഓരോന്നും പ്രത്യേക അവയവമായി വികസിച്ചുവരും. ഇതാണ് ഇരട്ട ഗർഭപാത്രമാകുന്നത്. ഇങ്ങനെ ഉണ്ടാകുന്ന ഗർഭപാത്രത്തിന് യോനിയിലേക്ക് ഒരു ഗർഭാശയമുഖം ഉണ്ടാകാറാണ് പതിവ്. ചിലപ്പോൾ ഇത് രണ്ടാവുകയും ചെയ്യാറുണ്ട്

Related posts

പാലക്കാടും തൃശ്ശൂരും ബൈക്ക് അപകടങ്ങളിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം

Aswathi Kottiyoor

കിടപ്പുമുറിയിൽ വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ

Aswathi Kottiyoor

‘ഫാക്കൽറ്റിയില്ല, സൗകര്യങ്ങളില്ല, പഠനവും ബുദ്ധിമുട്ടിൽ’; ഇടുക്കി മെഡിക്കൽ കോളേജിന് കാരണം കാണിക്കൽ നോട്ടീസ്

Aswathi Kottiyoor
WordPress Image Lightbox