23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ‘പണിതിട്ടും പണിതിട്ടും തീരാത്തെ…’; 15 വര്‍ഷം പണിതിട്ടും പണി തീരാതെ ഒരു ക്രൂയിസ് കപ്പല്‍ !
Uncategorized

‘പണിതിട്ടും പണിതിട്ടും തീരാത്തെ…’; 15 വര്‍ഷം പണിതിട്ടും പണി തീരാതെ ഒരു ക്രൂയിസ് കപ്പല്‍ !

2008 -ല്‍ യുഎസ്എയിലെ ക്രിസ്റ്റഫർ വിൽസൺ എന്നായാള്‍ ഓൺലൈനിനായി ഒരു ക്രൂയിസ് കപ്പൽ വാങ്ങി. 293 അടി നീളമുള്ള 2,496 ടൺ ഭാരമുള്ള ഈ ക്രൂയിസ് കപ്പല്‍ വില്പനയ്ക്ക് വച്ചപ്പോള്‍ മൂന്ന് ഡെക്കുകൾ, 85 ക്യാബിനുകൾ, എൻ-സ്യൂട്ട് ബാത്ത്‌റൂമുകൾ, ഒരു ഡൈനിംഗ് റൂം, സലൂൺ, ഒരു വലിയ ഔട്ട്‌ഡോർ സ്വിമ്മിംഗ് പൂൾ എന്നീ സൗകര്യങ്ങള്‍ കപ്പലിലുണ്ടായിരുന്നു. 1955 ൽ ജർമ്മനിയില്‍ നിര്‍മ്മിച്ച ‘വാപ്പൻ വോൺ ഹാംബർഗ്’ (Wappen von Hamburg) എന്ന് പേരിട്ടിരുന്ന കപ്പല്‍ ഓണ്‍ലൈനില്‍ വില്പനയ്ക്കായി കണ്ടപ്പോള്‍ മോഹം തോന്നിയാണ് ക്രിസ്റ്റഫർ വിൽസൺ വാങ്ങിയത്. കപ്പലിന് മറ്റൊരു പ്രത്യേകതയുമുണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജർമ്മനി നിർമ്മിച്ച ആദ്യത്തെ പ്രധാന പാസഞ്ചർ ലൈനറാണ് ഈ കപ്പലെന്ന് ക്രിസ്റ്റഫർ വിൽസൺ ഇതിനിടെ കണ്ടെത്തി. മറ്റൊന്നു കൂടി ക്രിസ്റ്റഫര്‍ അറിഞ്ഞു. 1963-ൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രമായ ‘ഫ്രം റഷ്യ വിത്ത് ലൗ’വിന്‍റെ ചിത്രീകരണം ഈ കപ്പലിലായിരുന്നു. കപ്പലിന്‍റെ കഥ അറിഞ്ഞ ക്രിസ്റ്റഫറിന് പിന്നൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അദ്ദേഹം ആ കപ്പല്‍ ഓണ്‍ലൈനില്‍ തന്നെ വാങ്ങി. പ്രശ്നം പിന്നീടായിരുന്നു.

2008 -ല്‍ തുടങ്ങിയ കപ്പല്‍ പണി, 2023 ആയിട്ടും പൂര്‍ത്തിയാക്കാന്‍ ക്രിസ്റ്റഫര്‍ വിൽസണ് കഴിഞ്ഞില്ല. പതിനഞ്ച് വര്‍ഷമായി അദ്ദേഹം ഇന്നും ആ കപ്പലിന്‍റെ പണി തിരക്കിലാണ്. ഇതിനിടെ ക്രിസ്റ്റഫറിന് ആകെ ചെയ്യാന്‍ കഴിഞ്ഞത് കപ്പലിന്‍റെ പേര് മാറ്റം മാത്രമായിരുന്നു. പുതിയ പേര് ‘അറോറ’ (Aurora). ക്രിസ്റ്റഫര്‍ വില്‍സണും ഭാര്യയും ഇന്ന് ഈ കപ്പലിലാണ് താമസം. രാവിലെ എഴുന്നേല്‍ക്കുന്ന ക്രിസ്റ്റഫര്‍ കപ്പലിന്‍റെ അറ്റകുറ്റ പണി ആരംഭിക്കും. പണി വൈകുന്നേരം വരെ നീളും. “ഇത് ഒരു നീണ്ട പദ്ധതിയാണ്. ഇതിന്‍റെ വ്യാപ്തി വളരെ വലുതാണ്. അതായത് ഏതാണ്ട് 15 വീടുകൾ സ്വയം പുനർനിർമിക്കുന്നതിന് തുല്യം.” ക്രിസ്റ്റഫര്‍ വില്‍സണ്‍ സിഎന്‍എന്‍ ട്രാവലിനോട് പറഞ്ഞു. \

Related posts

സ്വിഫ്റ്റ് ഇന്ന്‌ നിരത്തിലിറങ്ങും ; വൈകിട്ട്‌ 5.30ന് മുഖ്യമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്യും

Aswathi Kottiyoor

പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം അസമിലേക്ക് കടന്ന പ്രതിയെ അതിസാഹസികമായി പിടികൂടി കേരള പൊലീസ്

Aswathi Kottiyoor

കനത്ത സുരക്ഷാ വലയത്തില്‍ കന്യാകുമാരി; വിവേകാനന്ദപ്പാറയിലെ പ്രധാനമന്ത്രിയുടെ ധ്യാനം രണ്ടാം ദിവസം

Aswathi Kottiyoor
WordPress Image Lightbox