23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വീട്ടുമുറ്റത്തേക്ക് കാര്‍ കയറ്റവേ കാറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം
Uncategorized

വീട്ടുമുറ്റത്തേക്ക് കാര്‍ കയറ്റവേ കാറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം

കാസര്‍കോട്: കാര്‍ മുന്നോട്ട് എടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസര്‍കോട്ടെ ഉപ്പള സോങ്കാലിലാണ് സംഭവം. കൊടങ്ക റോഡിലെ നിസാര്‍ – തസ്‌രീഫ ദമ്പതികളുടെ മകന്‍ മസ്തുല്‍ ജിഷാനാണ് മരിച്ചത്.വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു ഒന്നര വയസുകാരനും മറ്റൊരു കുട്ടിയും. അതിനിടെയാണ് കാര്‍ വീട്ടുമുറ്റത്തേക്ക് കയറി വന്നത്. കാറിന് തൊട്ടു മുന്നിലായി കുട്ടി ഓടി വന്ന് നില്‍ക്കുന്നുണ്ടായിരുന്നു. കുഞ്ഞ് വാഹനത്തിന്‍റെ ടയറിനടിയില്‍പ്പെട്ടു. നിസാര്‍ – തസ്‌രീഫ ദമ്പതികളുടെ ബന്ധുവാണ് കാറോടിച്ചിരുന്നത്.

Related posts

സന്ദര്‍ശക വിസയിലെത്തിയ തിരുവന്തപുരം സ്വദേശിനി ഒമാനില്‍ മരിച്ചു. പാലോട് കരിമന്‍കോട്ടെ ചൂണ്ടമല തടതരികത്തു വീട്ടില്‍ സുചിത്ര (31) ആണ് ഇബ്രിയിലെ മുര്‍തഫയില്‍ മരിച്ചത്.

Aswathi Kottiyoor

കോഴിക്കോട് പെരുവയലിലെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം

Aswathi Kottiyoor

കൂട്ട ആത്മഹത്യയ്ക്ക് കാരണം ഓണ്‍ലൈന്‍ ലോണ്‍?; തട്ടിപ്പുകാർ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox