23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പുതിയ കൊവിഡ് വകഭേദം; ജെഎന്‍1 12 രാജ്യങ്ങളില്‍ ?
Uncategorized

പുതിയ കൊവിഡ് വകഭേദം; ജെഎന്‍1 12 രാജ്യങ്ങളില്‍ ?

ന്യൂയോര്‍ക്ക്: കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍ ഒന്നിനെ കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് പ്രകാരം പുതിയ വകഭേദമായ ജെഎന്‍1, 12 രാജ്യങ്ങളില്‍ കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇത് വാക്‌സിന്‍ പ്രതിരോധത്തെ മറികടക്കുമെന്നും കൂടുതല്‍ പകര്‍ച്ച സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. പുതിയ വകഭേദം യുഎസിന് പുറമെ യുകെ, ഐസ്‌ലാന്‍ഡ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സെപ്തംബര്‍ ആദ്യവാരമാണ് പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്. ബിഎ 2.86 വകഭേദത്തില്‍ നിന്നുമുണ്ടായ പുതിയ രൂപമാണ് ജെഎന്‍1. 2021ല്‍ വിവിധ രാജ്യങ്ങളില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ ഒമിക്രോണ്‍ വകഭേദത്തില്‍ നിന്ന് ഉണ്ടായതാണ് ബിഎ 2.86. സമാന സ്വഭാവമുള്ളവരാണ് ബിഎ 2.86നും ജെഎന്‍ ഒന്നും. സ്‌പൈക്ക് പ്രോട്ടീനിന്റെ സാന്നിധ്യത്തിലുള്ള വ്യത്യാസം മാത്രമാണ് ഇരു വകഭേദങ്ങള്‍ തമ്മിലെന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്

Related posts

കെഎസ്ആർടിസിയിൽ പ്രസവിച്ച കുട്ടിക്ക് പേരിട്ടു

Aswathi Kottiyoor

അടയ്ക്കാത്തോട് മോസ്കോയിൽ തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്

Aswathi Kottiyoor

ഭാര്യയേയും മകളേയും ഭക്ഷണത്തിൽ എലിവിഷം ചേർത്ത് കൊല്ലാൻ ശ്രമിച്ചു; ഭർത്താവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox