21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ച സംഭവം; അപ്പീൽ നൽകി ഇന്ത്യ
Uncategorized

ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ച സംഭവം; അപ്പീൽ നൽകി ഇന്ത്യ

ന്യൂഡൽഹി: ഖത്തറിൽ തടവിൽ കഴിയുന്ന എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്ക് വധശിക്ഷ നൽകിയ വിധിക്കെതിരെ ഇന്ത്യ അപ്പീൽ നൽകി. ഖത്തർ കോടതിയുടെ വിധിപ്പകർപ്പ് ഇന്ത്യക്ക് ലഭിച്ചിരുന്നു. കേസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും, രഹസ്യ സ്വഭാവമുള്ള കോടതിവിധിയാണിതെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. നിയമപരമായ എല്ലാ സാധ്യതകളും പരിഗണിച്ച് കേസിൽ അപ്പീൽ നൽകിയെന്നും, ഖത്തർ അധികൃതരുമായി വിദേശകാര്യമന്ത്രാലയം ഈ വിഷയത്തിൽ ആശയവിനിമയം തുടരുന്നുണ്ടെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി.
ഖത്തറിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ചാരവൃത്തി നടത്തിയെന്നാരോപിച്ച് എട്ട് പേരെയും ഖത്തർ കസ്റ്റഡിയിലെടുക്കുന്നത്. ഇവർ നൽകിയ ജാമ്യാപേക്ഷയും ഖത്തർ അധികൃതർ തള്ളിയിരുന്നു. തുടർന്ന് ഒക്ടോബറിലാണ് കോടതി ഇവർക്ക് വധശിക്ഷ വിധിക്കുന്നത്. ഞെട്ടിക്കുന്ന വിധിയെന്നായിരുന്നു വിഷയത്തിൽ ഇന്ത്യയുടെ പ്രതികരണം.

Related posts

ഒരുപാട് നന്ദിയുണ്ട് സിദ്ദിഖിക്കയോടെന്ന് ശ്രുതി; ഒറ്റയ്ക്കാവില്ല, എന്നും സഹോദരനായി കൂടെയുണ്ടാവുമെന്ന് സിദ്ദിഖ്

Aswathi Kottiyoor

വടകരയിൽ 10 വയസുകാരിയെ വീട്ടിലെത്തിച്ച് പീഡനം, മിഠായിക്ക് 10 രൂപ നൽകി ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ടു,

Aswathi Kottiyoor

തോട്ടികെട്ടി പ്ലാവില വലിച്ച് താഴെയിടുന്നതിനിടെ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റു; വയോധികന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox