24 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • കെ.എസ്.എസ്.പി.യു പേരാവൂർ ബ്ലോക്ക് തല സത്യാഗ്രഹ സമരം
Uncategorized

കെ.എസ്.എസ്.പി.യു പേരാവൂർ ബ്ലോക്ക് തല സത്യാഗ്രഹ സമരം

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷ നേഴ്സ് യൂണിയൻ പേരാവൂർ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പേരാവൂരിൽ സത്യാഗ്രഹ സമരം നടത്തി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു പേരാവൂർ ബ്ലോക്ക് പ്രസിഡണ്ട് പി തങ്കപ്പൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി വി പി ഗീത സ്വാഗതം പറഞ്ഞു.കെ.എസ്.എസ്.പി.യു കണ്ണൂർ ജില്ലാകമ്മിറ്റി അംഗം വി പ്രേമരാജൻ മുഖ്യപ്രഭാഷണം നടത്തി. പി രവി കോളയാട് യൂണിറ്റ്, കെ ബാലകൃഷ്ണൻ പേരാവൂർ യൂണിറ്റ്, എം ബാലകൃഷ്ണൻ മുഴക്കുന്ന് യൂണിറ്റ്, കെ പദ്മനാഭൻ മാലൂർ യൂണിറ്റ് , പി.എം. കേശവൻ കൊട്ടിയൂർ യൂണിറ്റ്, പി പി വ്യാസ്ഷ കേളകം യൂണിറ്റ് എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. എം വി മുരളീധരൻ കൃതജ്ഞത രേഖപ്പെടുത്തി.

Related posts

ഇവിടെ മനുഷ്യന് ജീവിക്കണ്ടേ..! 10 വയസുകാരനെയടക്കം കടിച്ച് പറിച്ച് ഒരു തെരുവ് നായ, വീട്ടിൽ പോലും സമാധാനമില്ല

Aswathi Kottiyoor

ഗുരുവായൂര്‍ ആനക്കോട്ടയിൽ നടക്കുന്നത് എന്തൊക്കെയാണെന്ന് ദേവസ്വംബോർഡ് അറിയുന്നുണ്ടോ?നടപടി വേണമെന്ന് ഹൈക്കോടതി

Aswathi Kottiyoor

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി: ഓൺലൈനായി അപേക്ഷിക്കാം*

Aswathi Kottiyoor
WordPress Image Lightbox