24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • സ്പെയർപാർട്സ് കടയുടെ മേൽക്കൂര തകർത്ത് അകത്ത്, വില കൂടിയ ഹെല്‍മറ്റുകളും പണവും കൊണ്ടുപോയി, ഒരു തെളിവ് അവശേഷിച്ചു
Uncategorized

സ്പെയർപാർട്സ് കടയുടെ മേൽക്കൂര തകർത്ത് അകത്ത്, വില കൂടിയ ഹെല്‍മറ്റുകളും പണവും കൊണ്ടുപോയി, ഒരു തെളിവ് അവശേഷിച്ചു

തിരുവനന്തപുരം: കളിയിക്കാവിള ഒറ്റാമരത്ത് വാഹന സ്പെയർപാർട്സ് കടയിൽ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. നിരവധി മോഷണ കേസുകളിലെ പ്രതി നെയ്യാറ്റിൻകര ആറയൂർ സ്വദേശിയായ ഷൈജു (29) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബര്‍ 13ന് ഒറ്റാമരത്തുള്ള വാഹന സ്പെയർപാർട്സ് കടയുടെ മേൽക്കൂര തകർത്ത് അകത്തു കയറി ഷൈജു വില കൂടിയ ഹെൽമറ്റുകളും 25000 ത്തോളം രൂപയും മോഷ്ടിച്ചതായി പാറശ്ശാല പൊലീസ് പറഞ്ഞു. പൊഴിയൂർ പൊലീസ് സ്റ്റേഷനിലെ മറ്റൊരു മോഷണ കേസിൽ ജയിലായിരുന്ന പ്രതി റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് കളിയിക്കാവിളയിൽ മോഷണം നടത്തിയത്. മോഷണ സ്ഥലത്ത് നിന്ന് ലഭിച്ച വിരലടയാളമാണ് പ്രതിയെ കുടുക്കിയത്.

Related posts

എന്റെ മരം നന്മമരം പദ്ധതിക്ക് തുടക്കമായി മുരിങ്ങോടി ശ്രീ ജനാർദ്ദനാ എൽപി സ്കൂളിൽ എന്റെ മരം നന്മമരം പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor

ചോരയില്‍കുളിച്ച് യുവ വനിതാ ഡോക്ടര്‍, കുത്തിക്കൊന്നത് കാമുകന്‍; പിന്നാലെ പ്രതിയുടെ ആത്മഹത്യാശ്രമം.*

Aswathi Kottiyoor

പോഷകാഹാര പരിപാടിയും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox