23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ബാറിൽ വാക്കുതർക്കം, സഹോദരനൊപ്പം മദ്യപിക്കാനെത്തിയ പോസ്റ്റൽ ജീവനക്കാരനെ വളഞ്ഞിട്ട് തല്ലി, ദാരുണാന്ത്യം
Uncategorized

ബാറിൽ വാക്കുതർക്കം, സഹോദരനൊപ്പം മദ്യപിക്കാനെത്തിയ പോസ്റ്റൽ ജീവനക്കാരനെ വളഞ്ഞിട്ട് തല്ലി, ദാരുണാന്ത്യം

പൂജപ്പുര: തിരുവനന്തപുരം പൂജപ്പുരയിൽ ബാറിനുള്ളിലുണ്ടായ വാക്കു തർക്കത്തിനിടെ മധ്യവയസ്കനെ മർദ്ദിച്ച് കൊലപ്പെടുത്തി. മാവേലിക്കര സ്വദേശിയും പോസ്റ്റൽ അസിസ്റ്റൻറുമായ പ്രദീപ് പിള്ളയാണ് മരിച്ചത്. സംഭവത്തിൽ നാല് പേരെ പൂജപ്പുര പൊലീസ് കസ്റ്റഡിലെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. പൂന്തറ പോസ്റ്റോഫീസിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട പ്രദീപ്.

സംഭവ ദിവസം പ്രദീപ് പിള്ളയും, സഹോദരനായ പ്രമോദും ബാറിൽ മദ്യപിക്കാനെത്തിയതയാിരുന്നു. ബാറിനടുത്തുള്ള ഒരു ലോഡ്ജിലായിരുന്നു പ്രദീപിൻെറ താമസം. മുംബൈയിൽ നിന്നെത്തിയ സഹോദരനുമായി മദ്യപിക്കുന്നതിനിടെ അടുത്തിരുന്ന നാലംഗ സംഘവും ഇവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇത് പിന്നീട് കൈയാങ്കളിലേക്ക് മാറുകയായിരുന്നു. ബാറടക്കുന്ന സമയം കഴിഞ്ഞപ്പോള്‍ സെക്യൂരിറ്റി ജീവനക്കാർ എല്ലാവരേയും പുറത്താക്കി.

പൂജപ്പുര സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട രണ്ടുപേർ ഉള്‍പ്പെടുന്ന സംഘവുമായാണ് പ്രദീപും സഹോദരനും വാക്കു തർക്കമുണ്ടായത്. പുറത്തിറങ്ങിയ ശേഷവും ബാറിനു സമീപം വച്ച് ഇരു കൂട്ടരും തമ്മിൽ വീണ്ടും ഏറ്റമുട്ടലുണ്ടായി. ഇതിനിടെ അക്രമി സംഘത്തിലുണ്ടായിരുന്ന ഒരാള്‍ പ്രദീപിൻെറ തൂക്കി നിലത്തടിച്ചു. തല റോഡിലിടിച്ച് പ്രദീപ് ബോധരഹിതനായി. ഇതോടെ അക്രമിസംഘം ഇവിടെ നിന്ന് മുങ്ങി.

Related posts

കോളേജ് അധ്യാപക നിയമനത്തിന് ഇനി നെറ്റ് വേണമെന്നില്ല; സുപ്രധാന ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

Aswathi Kottiyoor

വീട്ടിൽ ‘അപ്രതീക്ഷിത’ അതിഥി, രാത്രി ഗേറ്റിന് മുന്നിൽ കിടപ്പ്, ഉറക്കമില്ലാതെ കുടുംബം; അനങ്ങാതെ വനം വകുപ്പ്

Aswathi Kottiyoor

‘ജനങ്ങളാണ് യഥാർത്ഥ അധ്യാപകർ; ജനങ്ങളിൽ നിന്നും ലഭിക്കുന്ന അനുഭവങ്ങളാണ് വലിയ പാഠം’;

Aswathi Kottiyoor
WordPress Image Lightbox