21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ബർഗർ കഴിച്ചു; 15 പേർ ചികിത്സ തേടി, ഷവർമ കഴിച്ചോ എന്നും പരിശോധന
Uncategorized

ബർഗർ കഴിച്ചു; 15 പേർ ചികിത്സ തേടി, ഷവർമ കഴിച്ചോ എന്നും പരിശോധന

പത്തനംതിട്ട: പത്തനംതിട്ടയിൽ ബർഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. പത്തനംതിട്ട ഇലവുംതിട്ട ജംഗ്ഷനിലെ ദീപ ബേക്കറിയിൽ നിന്ന് ആഹാരസാധനങ്ങൾ വാങ്ങി കഴിച്ചവർക്കാണ് ഭക്ഷ്യ
വിഷബാധയുണ്ടായത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച പതിനഞ്ചോളം പേർ വിവിധ ആശുപത്രിയിൽ ചികിത്സ തേടി. ബർഗർ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. അതേസമയം, ഇവർ ഷവർമ കഴിച്ചിട്ടുണ്ടോ എന്നും ആരോഗ്യ വകുപ്പ് പരിശോധിച്ച് വരികയാണ്.

ഇവർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർക്കുള്ള ദേഹാസ്വാസ്ഥ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യവിഷബാധയാണെന്നുള്ള നിഗമനത്തിൽ ആരോഗ്യവകുപ്പ് എത്തിയിരിക്കുന്നത്. കൂടുതൽ പരിശോധനയിൽ മാത്രമേ കാര്യങ്ങൾ വ്യക്തമാവൂ. നിലവിൽ ബർഗർ കഴിച്ചവർക്കാണ് പ്രശ്നങ്ങളുള്ളത്. ഇവർ ഷവർമ്മ കഴിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്

Related posts

തേനീച്ച കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം; മരണം സംഭവിച്ചത് ചികിത്സയിലിരിക്കെ

Aswathi Kottiyoor

പശ്ചിമ ബംഗാളിൽ ബിജെപി പ്രഖ്യാപിച്ച ബന്ദ് തുടരുന്നു; ഹെൽമെറ്റ് വച്ച് സർവീസ് നടത്തി ട്രാൻസ്പോർട്ട് ബസ് ഡ്രൈവർമാർ

Aswathi Kottiyoor

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: പൊതുജനങ്ങള്‍ക്ക് ആപ്പുവഴി പരാതി നല്‍കാം, 100 മിനിറ്റിനുള്ളില്‍ നടപടി

Aswathi Kottiyoor
WordPress Image Lightbox