26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • രോഗികളെ മയക്കിക്കിടത്തി ഡോക്ടർ ചായ കുടിക്കാന്‍ പോയെന്ന് ആരോപണം, തിരിച്ചെത്തിയത് നാല് മണിക്കൂറിന് ശേഷം
Uncategorized

രോഗികളെ മയക്കിക്കിടത്തി ഡോക്ടർ ചായ കുടിക്കാന്‍ പോയെന്ന് ആരോപണം, തിരിച്ചെത്തിയത് നാല് മണിക്കൂറിന് ശേഷം

നാഗ്പൂര്‍: രോഗികള്‍ക്ക് അനസ്തീഷ്യ നല്‍കിയ ശേഷം ഡോക്ടര്‍ ചായ കുടിക്കാന്‍ പോയതിനെ തുടര്‍ന്ന് നാല് രോഗികള്‍ മണിക്കൂറുകളോളം ഓപ്പറേഷന്‍ തീയറ്ററില്‍ കിടന്നുവെന്ന് ആരോപണം. നാഗ്പൂരിലെ ഖാത് ഗ്രാമത്തിലാണ് സംഭവം. സര്‍ക്കാര്‍ സംഘടിപ്പിച്ച ഗര്‍ഭനിരോധന ശസ്ത്രക്രിയാ ക്യാമ്പിലായിരുന്നു സംഭവം. ചായ കുടിക്കാനായി പുറത്തു പോയ ഡോക്ടര്‍ പിന്നീട് നാല് മണിക്കൂറോളം കഴിഞ്ഞ് രാത്രി ഏഴ് മണിക്കാണ് തിരിച്ചെത്തിയതെന്നും ഗ്രാമവാസികള്‍ ആരോപിച്ചു.നാഗ്പൂരിലെ പര്‍സിയോനി എന്ന ഗ്രാമത്തിലെ ആശുപത്രിയില്‍ സേവനം അനുഷ്ഠിക്കുന്ന ഡോ. ബലാവിക്കെതിരെയാണ് ജില്ലാ അധികൃതര്‍ക്ക് ഗ്രാമവാസികള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഡോക്ടറില്‍ നിന്ന് വിശദീകരണം തേടി. അന്വേഷണ സംഘം ചൊവ്വാഴ്ച ആശുപത്രിയിലെത്തി ജീവനക്കാരുടെയും ഡോക്ടറുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഡോക്ടര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്ന് 50 കിലോമീറ്റര്‍ ആകലെയുള്ള ഒരു പ്രാഥമിക ചികിത്സാ കേന്ദ്രത്തിലാണ് ഗര്‍ഭനിരോധന ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്. ഇതിനായി ഇവിടെ ഓപ്പറേഷന്‍ തീയറ്റര്‍ സജ്ജീകരിച്ചിരുന്നു.

അതേസമയം പ്രമേഹ രോഗിയായ തനിക്ക് ശസ്ത്രക്രിയക്കിടെ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞുപോകുന്ന ഹൈപ്പോഗ്ലൈസീമിക് അറ്റാക്ക് എന്ന അവസ്ഥയുണ്ടായെന്നും അതുകൊണ്ടാണ് ചായ കുടിക്കാന്‍ പോയതെന്നുമാണ് ഡോക്ടര്‍ വിശദീകരിച്ചത്. എന്നാല്‍ ഡോക്ടര്‍ കാര്യങ്ങളെ ലാഘവത്തോടെ കണ്ടുവെന്നും രോഗികളുടെ അവസ്ഥ അനിശ്ചിതത്വത്തിലാക്കി ചായ കുടിക്കാന്‍ 40 കിലോമീറ്റര്‍ ആകലെ നാഗ്പൂരിലേക്ക് വാഹനം ഓടിച്ച് പോയെന്നുമാണ് ഗ്രാമവാസികളുടെ ആരോപണം. ഉച്ചയ്ക്ക് 2.30ന് ക്യാമ്പില്‍ നിന്ന് പോയ ഡോക്ടര്‍ രാത്രിയാണ് തിരിച്ചെത്തിയതെന്നും ഇവര്‍ പറയുന്നു.

Related posts

ഇ ഡിക്ക് പിന്നാലെ കെജ്‍രിവാളിനെ ലക്ഷ്യമിട്ട് സിബിഐയും; കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും

Aswathi Kottiyoor

രേണുകസ്വാമി കൊലക്കേസ്: പ്രതി ദർശന്റെ ഭാര്യയെ അഞ്ച് മണിക്കൂർ ചോദ്യം ചെയ്ത് പൊലീസ്

Aswathi Kottiyoor

പിടിയിലായ മാവോ വാദികൾ ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ല; കസ്റ്റഡി അപേക്ഷ നീട്ടാൻ പൊലീസ് നീക്കം

Aswathi Kottiyoor
WordPress Image Lightbox