പ്ലാസ്റ്റിക് ബോട്ടിലുകൾ എലികൾ കടിച്ച് നശിപ്പിച്ചതായാണ് പൊലീസ് അവകാശപ്പെടുന്നത്. ഇത് മൂലം തൊണ്ടിമുതലായ മദ്യം ഒഴുകി നശിക്കുകയായിരുന്നു. സംഭവത്തില്‍ എലിക്കെണി വച്ച് ഒരു എലിയെ പിടികൂടിയതായും പൊലീസ് വിശദമാക്കുന്നു. ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവമല്ല എതെന്നും പൊലീസ് സ്റ്റേഷന്‍ ഏറെ കാലപ്പഴക്കമുള്ള ഒന്നാണെന്നും തൊണ്ടി മുതലുകള്‍ അടക്കം സൂക്ഷിക്കുന്ന വെയർ ഹൌസില്‍ എലി ശല്യം രൂക്ഷമാണെന്നുമാണ് പൊലീസ് വിശദമാക്കുന്നത്.
വിവിധ കേസുകളിലെ തൊണ്ടി മുതലായ കഞ്ചാവ് നേരത്തെ ചാക്കുകളില്‍ സൂക്ഷിച്ചിരുന്നത് എലി ശല്യത്തേ തുടര്‍ന്ന് ഇപ്പോള്‍ ലോഹം കൊണ്ടുള്ള പെട്ടികളിലാണ് സൂക്ഷിക്കുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. സ്റ്റേഷനിലെ തൊണ്ടിമുതലുകൾക്ക് നേരെ മാത്രമല്ല സുപ്രധാനമായ വിവിധ രേഖകൾക്ക് നേരെയും എലിശല്യമുണ്ടെന്നാണ് പൊലീസുകാര്‍ കോടതിയില്‍ നൽകിയ റിപ്പോർട്ടിൽ വിശദമാക്കുന്നത്.