21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ട്രാഫിക് നിയമം ലംഘിച്ചാൽ പൊലീസിനും പിഴ; വാഹനങ്ങൾ ഓടിക്കുന്ന ഉദ്യോഗസ്ഥരിൽനിന്ന് പിഴ ഈടാക്കും
Uncategorized

ട്രാഫിക് നിയമം ലംഘിച്ചാൽ പൊലീസിനും പിഴ; വാഹനങ്ങൾ ഓടിക്കുന്ന ഉദ്യോഗസ്ഥരിൽനിന്ന് പിഴ ഈടാക്കും

ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പൊലീസ് വാഹനങ്ങൾക്ക് പിഴ ഈടാക്കാൻ നിർദേശം. വാഹനങ്ങൾ ഓടിക്കുന്ന ഉദ്യോഗസ്ഥരിൽനിന്ന് പിഴ ഈടാക്കണം. പൊലീസ് വാഹനങ്ങൾ നിയമം ലംഘിക്കുന്നത് പതിവായതോടെയാണ് ഡിജിപിയുടെ നിർദേശം. ഉദ്യോഗസ്ഥർ പിഴ അടച്ചതിന്റെ വിശദാംശങ്ങൾ 10 ദിവസത്തിനകം അറിയിക്കണമെന്നും ഡിജിപി നിർദേശിച്ചു.നിയമം നടപ്പിലാക്കുന്ന ഏജൻസിയെന്ന നിലയിൽ പൊലീസിന് ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ബാധ്യതയുണ്ടെന്ന് ഡിജിപിയുടെ നിർദേശത്തിൽ പറയുന്നു. ട്രാഫിക് നിയമം ലംഘിക്കുന്നവരാണ് പിഴ അടയ്ക്കേണ്ടത്. സർക്കാരിന്റെ പണം ഇതിനായി ചെലവാക്കാനാകില്ല. പിഴ അടച്ച ഉദ്യോഗസ്ഥരുടെ വിവരം സംസ്ഥാനതലത്തിൽ ശേഖരിച്ച് അറിയിക്കാനും ഡിജിപി നിർദേശം നൽകി.

Related posts

കാലനായി വീണ്ടും ടിപ്പര്‍; ജീവന്‍ നഷ്ടമായത് അച്ഛനും മകള്‍ക്കും

Aswathi Kottiyoor

കൊടുത്തത് 42 ലക്ഷം. പക്ഷേ’; പുതിയ സിനിമയുടെ വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ക്കെതിരെ പൊലീസിൽ പരാതിയുമായി പാര്‍ത്ഥിപൻ

Aswathi Kottiyoor

സംരംഭകത്വ ശിൽപശാല*

Aswathi Kottiyoor
WordPress Image Lightbox