26.7 C
Iritty, IN
June 29, 2024
  • Home
  • Uncategorized
  • മയക്കുമരുന്ന് കടത്ത്; എട്ട് പ്രവാസികളെ പിടികൂടി പൊലീസ്, പിടിച്ചെടുത്തത് 200 കിലോയിലേറെ ലഹരിമരുന്ന്
Uncategorized

മയക്കുമരുന്ന് കടത്ത്; എട്ട് പ്രവാസികളെ പിടികൂടി പൊലീസ്, പിടിച്ചെടുത്തത് 200 കിലോയിലേറെ ലഹരിമരുന്ന്

മസ്കറ്റ്: ഇരുന്നൂറ് കിലോയിലധികം മയക്കുമരുന്ന് കടത്താൻ ശ്രമിച്ച എട്ട് പ്രവാസികൾ ഒമാനിൽ പിടിയിൽ. 225 കിലോയോളം മയക്കുമരുന്ന് കടത്താൻ ശ്രമിച്ച എട്ട് പ്രവാസികളെ റോയൽ ഒമാൻ പൊലീസിന് അറസ്റ്റ് ചെയ്തു.

പിടിലായ എട്ടുപേരും ഏഷ്യൻ വംശജരാണെന്ന് റോയൽ ഒമാൻ പൊലീസിന്‍റെ വാർത്താ കുറിപ്പിൽ പറയുന്നു. 175 കിലോഗ്രാം ഹാഷിഷും 50 കിലോഗ്രാം ക്രിസ്റ്റൽ മെത്തുമാണ് ഏഷ്യൻ വംശജരായ എട്ട് പ്രവാസികൾ ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ചത്.മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയെ പ്രതിരോധിക്കാനുള്ള ഒമാനിലെ ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗമാണ് എട്ട് പേരെ അറസ്റ്റ് ചെയ്തത്. പിടിലായ എട്ട് പേർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണെന്നും റോയൽ ഒമാൻ പൊലീസിന്റെ വാർത്താകുറുപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് വ്യത്യസ്ത കേസുകളിലായിട്ടാണ് എട്ട് ഏഷ്യൻ വംശജരായ പ്രവാസികൾ റോയൽ ഒമാൻ പൊലീസിന്‍റെ പിടിയിലായത്.

Related posts

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ വയോജനങ്ങളെ ആദരിച്ചു

Aswathi Kottiyoor

മലയാളി ഫുട്ബോളർ ജിദ്ദയിൽ നിര്യാതനായി

Aswathi Kottiyoor

വർക്കല അപകടം : മന്ത്രി മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox