27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ചക്രവാതച്ചുഴി ഇന്ന് അറബിക്കടലിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും, കേരളത്തിലെ മഴ സാഹചര്യം ശക്തമാകും
Uncategorized

ചക്രവാതച്ചുഴി ഇന്ന് അറബിക്കടലിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും, കേരളത്തിലെ മഴ സാഹചര്യം ശക്തമാകും

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന്‌ മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴി ഇന്ന് അറബിക്കടലിനു മുകളിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്‍റെ സ്വാധീനഫലമായി കേരളത്തിലെ മഴ സാഹചര്യം ശക്തമായേക്കും. അടുത്ത ദിവസങ്ങളിൽ മിതമായ / ഇടത്തരം വ്യാപകമായ മഴക്ക്‌ സാധ്യതയെന്നാണ് അറിയിപ്പെങ്കിലും നവംബർ 9 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ഇന്ന് 4 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്.

Related posts

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കുന്നു

Aswathi Kottiyoor

എറണാകുളത്തെ മഞ്ഞപ്പിത്തം: ജല അതോറിറ്റിക്കെതിരെ കടുത്ത പ്രതിഷേധം, ബിൽ തുകയിൽ ഇളവ് വേണമെന്ന് പഞ്ചായത്ത്

Aswathi Kottiyoor

മലബാറിലെ ട്രെയിൻ യാത്രക്കാര്‍ക്ക് ആശ്വാസം; ബംഗളൂരു- മംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടും

Aswathi Kottiyoor
WordPress Image Lightbox