20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • സ്കൂൾ അസംബ്ലിയിൽ ദളിത് വിദ്യാർത്ഥിയുടെ മുടി മുറിച്ച കേസ്;പ്രധാനാധ്യാപികയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
Uncategorized

സ്കൂൾ അസംബ്ലിയിൽ ദളിത് വിദ്യാർത്ഥിയുടെ മുടി മുറിച്ച കേസ്;പ്രധാനാധ്യാപികയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കാസർകോട്: ചിറ്റാരിക്കലിൽ സ്കൂൾ അസംബ്ലിയിൽ വച്ച് ദളിത് വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന്യാപികയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. ഇന്ന് പരിഗണിക്കാനിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം പത്തിലേക്കാണ് മാറ്റിവെച്ചത്. ഈ മാസം പത്തിന് കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയായിരിക്കും പ്രധാനാധ്യാപികയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക. കഴിഞ്ഞമാസം 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിറ്റാരിക്കൽ കോട്ടമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ യുപി സ്കൂളിലാണ് സംഭവം. മുടി വെട്ടാതെ ക്ലാസിലെത്തിയ ദളിത് ആൺകുട്ടിയുടെ മുടി അസംബ്ലിയിൽ വച്ച് മുറിച്ചെന്നാണ് പരാതി. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

സംഭവത്തിനുശേഷം നാണക്കേട് കൊണ്ട് സ്കൂളില്‍ പോയിട്ടില്ലെന്നും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടി പറഞ്ഞിരുന്നു. മാതാപിതാക്കളുടെ പരാകിയില്‍ പ്രധാന അധ്യാപിക ഷേർളിക്കെതിരെ പട്ടികജാതി / പട്ടിക വർഗ അതിക്രമം തടയൽ, ബാലാവകാശ നിയമപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ചിറ്റാരിക്കൽ പൊലീസാണ് ആദ്യം കേസെടുത്തത്. പിന്നീട് സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പി സതീഷ് കുമാറിന് കേസ് കൈമാറുകയായിരുന്നു. കേസുമായി മുന്നോട്ടു പോകാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചിരുന്നു. കേസ് നടപടികള്‍ മുന്നോട്ടുനീങ്ങുന്നതിനിടെയാണ് പ്രധാന അധ്യാപിക മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി കോടതിയെ സമീപിച്ചത്

Related posts

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി 36 മാസത്തിനുള്ളിൽ

Aswathi Kottiyoor

യുഎസ് ജിമ്മിലെ കത്തി ആക്രമണം: തലയിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

Aswathi Kottiyoor

ശബരിമലയെ ശ്രദ്ധിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥർ നവകേരള സദസിന്റെ തിരക്കിലെന്നും ടി.പി സെൻകുമാർ

Aswathi Kottiyoor
WordPress Image Lightbox