22.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • കേരളീയത്തിന് ഇന്ന് സമാപനം; സമാപന സമ്മേളനത്തിനു പിന്നാലെ എം ജയചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന മെഗാ സംഗീത പരിപാടി
Uncategorized

കേരളീയത്തിന് ഇന്ന് സമാപനം; സമാപന സമ്മേളനത്തിനു പിന്നാലെ എം ജയചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന മെഗാ സംഗീത പരിപാടി

തലസ്ഥാന നഗരിയെ ആഘോഷത്തിമിർപ്പിലാക്കിയ കേരളീയത്തിന് ഇന്ന് സമാപനം. വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങി നിരവധിപേർ ചടങ്ങിൽ പങ്കെടുക്കും.ഉച്ചക്ക് 2.30 മുതൽ നഗരത്തിലെ പാർക്കിങ് സ്ഥലലങ്ങളിൽ നിന്ന് സെൻട്രൽ സ്റ്റേഡിയത്തിലേക്ക് കെ എസ് ആർ ടി സി സ്വിഫ്റ്റ് പ്രത്യേക സർവ്വീസ് നടത്തും. സമാപന സമ്മേളനത്തിന് പിന്നലെ എം ജയചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന മെഗാ സംഗീത പരിപാടിയും അരങ്ങേറും. ലക്ഷക്കണക്കിന് ആളുകളാണ് കഴിഞ്ഞ 6 ദിവസങ്ങളിലായി കേരളീയത്തിൽ എത്തിയത്. ഞായായറാഴ്ച ആയിരുന്നു ഏറ്റവും കൂടുതൽ ആളുകൾ നഗരത്തിൽ എത്തിയത്. കേരളീയവുമായി ബന്ധപ്പെട്ട് നടന്ന വിവിധ സെമിനാറുകളിൽ ഉൾപ്പെടെ വൻ ജനപങ്കാളിത്തം ആയിരുന്നു.

Related posts

പാലക്കാട് വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു

Aswathi Kottiyoor

ഒരക്ഷരം പോലും മാറ്റമില്ല, പണിയാണ്, എട്ടിന്‍റെ പണി! കണ്ണൂരിൽ കെ സുധാകരനും എം വി ജയരാജനും അപര ശല്യം രൂക്ഷം

Aswathi Kottiyoor

വണ്ടി കൂട്ടിയിടിച്ച് പരിചയപ്പെട്ടു, പിന്നാലെ പ്രണയം ആയി, വീട്ടുകാർ സമ്മതിക്കുമെന്ന് പ്രതീക്ഷ; തൊപ്പി

Aswathi Kottiyoor
WordPress Image Lightbox