വെണ്ണിയോട്: ജൂലൈ 13 ന് വെണ്ണിയോട് പുഴയിൽ മകൾ ദക്ഷയോടൊപ്പം ചാടി മരിച്ച ദർശനയുടെ, ഭർത്താവ് ഓംപ്രകാശിന്റെ മൃതദേ ഹം പുഴയിൽ കണ്ടെത്തി. ഇദ്ദേഹവും ഇന്ന് പുഴയിൽ ചാടി ആത്മ ഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. ഗർഭിണിയായിരുന്ന ദർശന യുടേയും, അഞ്ചു വയസുകാരി മകളുടേയും ആത്മഹത്യയെ തു ടർന്ന് പ്രേരണാകുറ്റം ചുമത്തി ഓംപ്രകാശിനേയും, മാതാപിതാക്ക ളെയും പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാണ്ട് ചെയ്യുക യും ചെയ്തിരുന്നു. തുടർന്ന് അടുത്തിടെ ജാമ്യത്തിൽ പുറത്തിര ങ്ങിയതായിരുന്നു ഓംപ്രകാശ്. പുഴയിൽ ചാടിയതായുള്ള സൂചന യെ തുടർന്ന് നാട്ടുകാരും പൾസ് എമർ ജെൻസി അംഗങ്ങളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.