23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ഇടുക്കി ശാന്തൻപാറയിൽ ഉരുൾപൊട്ടി, വീടുകളിലേക്ക് വെള്ളമൊഴുകിയെത്തി, താമസക്കാരെ ഒഴിപ്പിച്ചു; ആളപായമില്ല
Uncategorized

ഇടുക്കി ശാന്തൻപാറയിൽ ഉരുൾപൊട്ടി, വീടുകളിലേക്ക് വെള്ളമൊഴുകിയെത്തി, താമസക്കാരെ ഒഴിപ്പിച്ചു; ആളപായമില്ല

ഇടുക്കി: ശാന്തൻപാറക്കു സമീപം പോത്തൊട്ടിയിൽ ഉരുൾപൊട്ടി. പേത്തൊട്ടി തോടിനു കുറുകെയുണ്ടായിരുന്ന പാലത്തിനു മുകളിലൂടെ വെളളം കഴിഞ്ഞൊഴുകി. തോടിനു സമീപത്ത് താമസിച്ചിരുന്ന ആറു വീടുകളിലെ താമസക്കാരെ ബന്ധു വീടുകളിലേക്കും ശാന്തൻപാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്കും മാറ്റി. പേത്തൊട്ടി സ്വദേശി മിനിയുടെ വീട്ടിനുള്ളിലേക്കാണ് ആദ്യം വെള്ളമെത്തിയത്. ഇവരുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന ഇരുചക്ര വാഹനവും ഒഴുക്കിൽപെട്ടു. ശാന്തൻപാറ പഞ്ചായത്ത് പ്രസിഡൻറിൻറെ നേതൃത്വത്തിൽ നാട്ടുകാരും പോലീസും ഫയർ ഫോഴ്സും ചേർന്നാണ് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഉടുമ്പൻചോല ശാന്തൻപാറ റോഡിൽ മരം വീണ് ഗതാഗതം തടസ്സം നേരിട്ടത് ഫയർഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് മരം മുറിച്ചു മാറ്റിയും മണ്ണ് നീക്കം ചെയ്തും പുനസ്ഥാപിച്ചു.

Related posts

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ; ഇന്നലെ ഉപയോഗിച്ചത് 10.035 കോടി യൂണിറ്റ്

Aswathi Kottiyoor

കുട്ടികളുടെ മനസിൽ പൊലീസിനോടുള്ള ഭയം ഇല്ലാതാവണം: വിദ്യാർത്ഥികൾ കൊളവല്ലൂർ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു |

Aswathi Kottiyoor

കർഷകൻ്റെ ജന്മാവകാശം ഇല്ലാതാക്കുന്ന ക്രൂര സമീപനമാണ് സർക്കാരിന്റേത്; രൂക്ഷ വിമർശനവുമായി താമരശേരി രൂപത

Aswathi Kottiyoor
WordPress Image Lightbox