23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • കനത്തമഴയിൽ ഒറ്റയടിക്ക് റോഡ് തകർന്നു, ഒലിച്ചുപോയി; ഗതാഗതം നിലച്ചു, ഇനി കാൽനടമാത്രം, ദുരിതത്തിലായി വട്ടവട
Uncategorized

കനത്തമഴയിൽ ഒറ്റയടിക്ക് റോഡ് തകർന്നു, ഒലിച്ചുപോയി; ഗതാഗതം നിലച്ചു, ഇനി കാൽനടമാത്രം, ദുരിതത്തിലായി വട്ടവട

മൂന്നാർ. അതിശക്തമായ മഴയെ തുടർന്ന് വട്ടവട ഗ്രാമ പഞ്ചായത്തിലെ കോവിലൂർ – കൊട്ടാക്കമ്പൂർ റോഡ് തകർന്നു. വിവിധ ഭാഗങ്ങളിലായി റോഡ് തകർന്നതോടെ ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് താഴുകയായിരുന്നു. ഇവിടുത്തെ പഞ്ചായത്ത് റോഡിന്‍റെ കോൺക്രീറ്റിന്‍റെ അടിഭാഗം ഒലിച്ചുപോകുകയും ചെയ്തിട്ടുണ്ട്. റോഡ് തകർന്നതോടെ വട്ടവട പഞ്ചായത്ത് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ എത്തിപ്പെടുന്നതും ക്ലേശകരമായി.

പ്രാഥമിക ആരോഗ്യത്തിലേക്ക് എത്തുവാൻ സാധിക്കുന്ന രണ്ടു വഴികളും തകർന്ന നിലയിലാണ് ഉള്ളത്. ഒരു ഭാഗത്ത് റോഡ് പൂർണ്ണമായും തകർന്ന നിലയിലാണ് ഉള്ളത്. കാൽനടക്കാർക്ക് ഒരു വരിയായി മാത്രമാണ് ഇതിലൂടെ നടക്കുവാൻ സാധിക്കുന്നത്. ബാക്കിയുള്ള ഭാഗം ഇടിയാതിരിക്കുവാൻ ശ്രമിച്ചാൽ മാത്രമേ റോഡിന്‍റെ ഈ ഭാഗം സംരക്ഷിക്കാനാവൂ. അത്യാവശ്യ സേവനങ്ങൾക്ക് ആശ്രയമാകുന്ന പഞ്ചായത്ത് ഓഫീസിലേക്കും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും യാത്ര അസാധ്യമായ സാഹചര്യത്തിൽ എത്രയും വേഗം റോഡ് പുനർനിർമ്മിക്കവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related posts

തൃശ്ശൂരില്‍ സിഎന്‍ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു, പിന്‍സീറ്റിലുണ്ടായിരുന്നയാള്‍ വെന്തുമരിച്ച നിലയില്‍

Aswathi Kottiyoor

വീണ വിജയന്‍ ഉൾപ്പെട്ട മാസപ്പടി കേസ്; സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്തക്ക് ഇഡി നോട്ടീസ്, തിങ്കളാഴ്ച ഹാജരാകണം

Aswathi Kottiyoor

വീടിന് മുമ്പിൽ നിര്‍ത്തിയ കാറിൽ എസി ഓൺ ചെയ്ത് വിശ്രമിച്ച യുവാവ് മരിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox