25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • 2030ഓടെ കേരളം ഒരൊറ്റ നഗരത്തിലേക്ക്; ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തിന്റെ നഗര നയം രൂപീകരിക്കുമെന്ന് മന്ത്രി
Uncategorized

2030ഓടെ കേരളം ഒരൊറ്റ നഗരത്തിലേക്ക്; ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തിന്റെ നഗര നയം രൂപീകരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര നഗര നയം ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നു തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷ്. അതിവേഗം നഗരവത്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളം, 2030 ആകുമ്പോഴേക്കും ഒറ്റ നഗരമായി മാറും എന്നാണ് വിലയിരുത്തല്‍. ഈ വെല്ലുവിളി നേരിടാനാണ് സംസ്ഥാനം അര്‍ബന്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ നേരത്തെ തീരുമാനിച്ചത്. അന്താരാഷ്ട്ര വിദഗ്ധര്‍ ഉള്‍പ്പെട്ടതായിരിക്കും കമ്മീഷനെന്നും കേരളീയം സെമിനാറുകള്‍ അവലോകനം ചെയ്തു കനകക്കുന്നു പാലസ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി.

കേരളത്തിലെ പ്രാദേശിക സര്‍ക്കാരുകള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍ അധികാര വികേന്ദ്രീകരണം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനം കേരളമാണെന്ന് പ്രശംസിച്ചത് മന്ത്രി അനുസ്മരിച്ചു. 1960 കളില്‍ ദാരിദ്ര്യാവസ്ഥയില്‍ ഒരുപോലെയായിരുന്നു കേരളവും ബീഹാറുമെങ്കില്‍ ഇന്ന് ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തില്‍ കേരളം ബഹുദൂരം മുന്നേറി എന്നും മണിശങ്കര്‍ അയ്യര്‍ ചൂണ്ടിക്കാട്ടിയതും മന്ത്രി ഓര്‍മിപ്പിച്ചു. ഡാറ്റ പ്രാദേശിക വികസനത്തിനും വികസന പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിനും ഉപയോഗിക്കല്‍, ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങല്‍ തുടങ്ങിയ നിര്‍ദേശങ്ങളും സെമിനാറില്‍ ഉയര്‍ന്നു. നാലുവിദേശ രാജ്യങ്ങളിലെ ഗവേഷകരെ കൂടാതെ 275 അന്യസംസ്ഥാന പ്രതിനിധികളും സെമിനാറില്‍ പങ്കെടുത്തു

Related posts

ലോണുകൾ എഴുതിത്തള്ളി സർട്ടിഫിക്കറ്റ് നൽകും, ഇനി പണം അടയ്ക്കേണ്ടെന്ന് വാഗ്ദാനവും; മുന്നറിയിപ്പുമായി ആർബിഐ

Aswathi Kottiyoor

പൊലീസ് മാത്രമല്ല മോട്ടോർ വാഹന വകുപ്പും നടപടിയെടുക്കും, വിദ്യാർത്ഥിനി ഹൈഡ്രോളിക് ഡോറിൽ കുടുങ്ങിയതിൽ കേസ്

Aswathi Kottiyoor

‘ഒരു കോടി രൂപ വേണം’; തൃഷയ്ക്കെതിരെ മാനനഷ്ടക്കേസ് നൽകി മൻസൂർ അലി ഖാൻ

Aswathi Kottiyoor
WordPress Image Lightbox