24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • വായുമലിനീകരണം രൂക്ഷം, ദില്ലിയിലെ പ്രൈമറി സ്കൂളുകള്‍ക്ക് ഒരാഴ്ച അവധി
Uncategorized

വായുമലിനീകരണം രൂക്ഷം, ദില്ലിയിലെ പ്രൈമറി സ്കൂളുകള്‍ക്ക് ഒരാഴ്ച അവധി

ദില്ലി: വായുമലിനീകരണം ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ദില്ലിയിലെ പ്രൈമറി സ്കൂളുകള്‍ക്ക് അവധി നീട്ടി നല്‍കി. അടുത്ത വെള്ളിയാഴ്ച വരെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അതിഷി അറിയിച്ചു. ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറാമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. 300ന് മുകളില്‍ അതീവ ഗുരുതരമാണെന്നിരിക്കേ 460 ആണ് ദില്ലിയില്‍ ഇന്ന് രാവിലെ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര സൂചിക.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്നും, മലിനീകരണ തോത് കുറക്കാന്‍ വാഹനങ്ങളുടെ എണ്ണം കുറക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വ്യക്തമാക്കിയ പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്, പാഴ് വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിക്കരുതെന്നും നിര്‍ദ്ദേശം നല്‍കി. പഞ്ചാബില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്ക് നേരെ കര്‍ഷകര്‍ പ്രതിഷേധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Related posts

പേരാവൂർ ഹൈവിഷൻ ചാനൽ റിപ്പോർട്ടർ കെ. ദീപുവിനെ ശാസ്ത്ര മേള റിപ്പോർട്ടിങ്ങിനിടെ അധ്യാപകർ കയ്യേറ്റം ചെയ്ത സംഭവത്തിൽ പേരാവൂർ പ്രസ്ക്ലബ് പ്രതിഷേധിച്ചു.

Aswathi Kottiyoor

കോഴിക്കോട്ടെ അധ്യാപകരുടെ തമ്മിൽത്തല്ല്, ഭാര്യക്കും ഭർത്താവിനും സസ്പെൻഷൻ

Aswathi Kottiyoor

ബംഗാൾ റേഷൻ അഴിമതി; തൃണമൂൽ കോൺഗ്രസ് നേതാവ് ശങ്കർ ആധ്യ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox