ഇന്ത്യയില്‍ ഐഫോണ്‍ ഉല്പാദന ശേഷിയുള്ള ഫോക്‌സ്‌കോണ്‍ അടുത്തവര്‍ഷം അവസാനത്തോടെ ചൈനീസ് പ്ലാന്റുകളില്‍ 45 ശതമാനവും സെങ്ഷൂവിലെയും തായ് വാനിലെയും 85 ശതമാനവും ഉത്പാദനം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞയാഴ്ച തയ് വാന്‍ കമ്പനിയായ വിസ്ട്രോണ്‍ തങ്ങളുടെ ഇന്ത്യയിലെ നിര്‍മാണ ശാല ടാറ്റ ഇലക്ട്രോണിക്സിന് വിറ്റിരുന്നു. ഏകദേശം 1040 കോടി രൂപയുടെ ഇടപാടായിരുന്നു ഇത്. ഇതോടെ ആപ്പിള്‍ ഐഫോണ്‍ മോഡലുകള്‍ നിര്‍മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി ടാറ്റ മാറി.
ഈ വര്‍ഷം ആദ്യം ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ 15, 15 പ്ലസ് എന്നിവയുടെ ഉത്പാദനം ആരംഭിച്ചിരുന്നു. ലോഞ്ച് ചെയ്ത ദിവസം മുതല്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്ത iPhone 15, iPhone 15 Plsu എന്നിവ വില്‍ക്കാന്‍ അമേരിക്കന്‍ ടെക് ഭീമനെ ഇത് അനുവദിച്ചു.