23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • കേരള ടൂറിസത്തിന് അന്തർ ദേശീയ അംഗീകാരം
Uncategorized

കേരള ടൂറിസത്തിന് അന്തർ ദേശീയ അംഗീകാരം

2023-ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരള ടൂറിസത്തിന്. ഉത്തവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികളാണ് അവാർഡിന് അർഹമാക്കിയത്. ടൂറിസം മേഖലയിൽ പ്രാദേശിക കരകൗശല ഉത്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്. ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.റെസ്പോൺസിബിൾ ടൂറിസം ഗ്ലോബൽ അവാർഡ് കേരളത്തിന് ലഭിക്കുന്നത് തുടർച്ചയായ രണ്ടാം വർഷമാണ്. അന്തർദേശീയ തലത്തിൽ കേരളത്തിൻ്റെ ഖ്യാതി ഉയർത്തുമെന്നും, കൂടുതൽ അനുഭവേദ്യ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം മിഷന് ഈ വർഷം ലഭിക്കുന്ന മൂന്നാമത്തെ അവാർഡാണിത്.

Related posts

തമിഴ്നാട് രജിസ്ട്രേഷൻ ബൈക്ക്, മദ്യലഹരിയിൽ യുവാവ്; വിദ്യാർത്ഥികളെ വിടാതെ പിന്തുടർന്നു, പിടികൂടി നാട്ടുകാർ

Aswathi Kottiyoor

മരം മുറിക്കുന്നതിനിടെ തടി തലയിൽ വീണു ; വിദ്യാർഥിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

മുൻ നഗരസഭാ ചെയർപേഴ്സന്‍റെ വോട്ട് അസാധുവായി, പിറവത്ത് നറുക്കെടുപ്പിലൂടെ യുഡിഎഫിന് അട്ടിമറി ജയം

Aswathi Kottiyoor
WordPress Image Lightbox