23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കണിച്ചാർ പഞ്ചായത്തിൽ നവംബർ 4 ന് നടത്താനിരുന്ന പ്രശ്നപരിഹാര അദാലത്ത് മാറ്റിവെച്ചു…
Uncategorized

കണിച്ചാർ പഞ്ചായത്തിൽ നവംബർ 4 ന് നടത്താനിരുന്ന പ്രശ്നപരിഹാര അദാലത്ത് മാറ്റിവെച്ചു…

ജില്ലാ നിയമ സേവന അതോറിറ്റിയുടെയും കണിച്ചാർ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 4 ന് നടത്താനിരുന്ന പ്രശ്നപരിഹാര അദാലത്താണ് നവംബർ 23 ലേക്ക് മാറ്റിവെച്ചത്.വെള്ളം, വൈദ്യുതി , ഗതാഗതം, ബാങ്ക് ലോൺ, തൊഴിലുറപ്പ് വേദനം, അതിര് തർക്കം, നഷ്ട്ടപരിഹാരം ലഭ്യമാകാതിരിക്കൽ എന്നിങ്ങനെയുള്ള ഏതൊരു പ്രശ്നവുമായും ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് അദാലത്തിലേക്ക് നൽകാവുന്നതാണ്.
പരാതികൾ വെള്ള പേപ്പറിൽ നവംബർ 15 ന് മുൻപായി വാർഡ് മെമ്പർമാർ, അംഗനവാടി അധ്യാപകർ, ആശാ വർക്കർമാർ എന്നിവർ മുഖേനയോ, പഞ്ചായത്ത്‌ സെക്രട്ടറി മുൻപാകെയോ നേരിട്ട് നൽകാവുന്നതാണ്.

സെക്രട്ടറി
ലീഗൽ സർവീസ് അതോറിറ്റി
കണ്ണൂർ ജില്ല
തലശ്ശേരി എന്നീ മേൽവിലാസത്തിലാണ് പരാതികൾ നൽകേണ്ടത്.

എഴുതിനൽകുന്ന പരാതികളിൽ പരാതിക്കാരന്റെയും ആരോപണ വിധേയന്റെയും മേൽവിലാസവും ഫോണിൽ നമ്പറും ഉണ്ടായിരിക്കണം. അദാലത്ത് ദിനത്തിൽ പരാതിക്കാരൻ പഞ്ചായത്തിൽ ഹാജരാകേണ്ടതുമാണ്.

Related posts

മൂത്ത മകളുടെ വിവാഹം അനുവാദമില്ലാതെ നടത്തി, ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങി, ഭര്‍ത്താവ് പിടിയിൽ

Aswathi Kottiyoor

‘മരണത്തിൽ അസ്വാഭാവികതയുണ്ട്, അന്വേഷണത്തിൽ തുടക്കം മുതൽ അട്ടിമറി; വിശ്വനാഥന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ല’

Aswathi Kottiyoor

സ്കൂളിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളിയായ നാല് വയസുകാരി മരിച്ചു; പ്രധാനാധ്യാപകൻ ഒളിവില്‍

Aswathi Kottiyoor
WordPress Image Lightbox