23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം; സ്‌കൂളുകള്‍ക്ക് അവധി
Uncategorized

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം; സ്‌കൂളുകള്‍ക്ക് അവധി

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഭൂരിഭാഗം പ്രദേശങ്ങളും പുകമഞ്ഞാൽ മൂടപ്പെട്ടു.ബിഎസ്-3 പെട്രോൾ, ബിഎസ്-4 ഡീസൽ കാറുകൾക്ക് ഡൽഹി സർക്കാർ നിരോധനം ഏർപ്പെടുത്തി. ഡൽഹി, നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിൽ വായു മലിനീകരണം രൂക്ഷമാണ്.ഡൽഹി ഐ.ടി.ഒ വായു ഗുണനിലവാര സൂചിക ഗുരുതര അവസ്ഥയായ 428 രേഖപ്പെടുത്തി. ആനന്ദ് വിഹാർ, ചാണക്യപുരി, കോണോട്ട് പ്ലേസ്,ദ്വാരക സെക്ടർ തുടങ്ങിയ പ്രദേശങ്ങളിൽ വായു മലിനീകരണം അപകടകരമായ അവസ്ഥയിലാണ്.

വായു മലിനീകരണം രൂക്ഷമായി സാഹചര്യത്തില്‍ ദില്ലിയില്‍ രണ്ടുദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് എക്‌സിലൂടെ അവധി പ്രഖ്യാപിച്ചത്. മലിനീകരണ തോത് ഉയര്‍ന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ പ്രൈമറി സ്‌കൂളുകള്‍ക്കും അടുത്ത രണ്ട് ദിവസം അവധിയായിരിക്കുമെന്നാണ് കെജ്രിവാള്‍ അറിയിച്ചത്.

മലിനീകരണം കുറയ്ക്കുന്നതിനായുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി തുടങ്ങിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നയിടങ്ങളില്‍ എഞ്ചിനീയര്‍മാര്‍ നിരന്തരം പരിശോധന നടത്തി മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ഇറക്കുന്നത് കുറയ്ക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിച്ചിട്ടുണ്ട്. ഇലക്ട്രിക് – സിഎന്‍ജി വാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കാനും മെട്രോ സര്‍വീസുകളെ ആശ്രയിക്കാനും നിര്‍ദേശമുണ്ട്. ഹോട്ടലുകളിലടക്കം വിറകും കല്‍ക്കരിയും ഉപയോഗിച്ചുള്ള അടുപ്പുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

Related posts

ബംഗളൂരുവിൽ മഴ ഭീഷണി ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ട്വന്റി 20 ഇന്ന്.*

Aswathi Kottiyoor

‘‘ആ ‘ശ്വേത’യല്ല ഈ ശ്വേത’’; ബാങ്ക് തട്ടിപ്പിന് ഇരയായിട്ടില്ലെന്ന് നടി ശ്വേത മേനോൻ: 40 പേര്‍ക്ക് നഷ്ടം ലക്ഷങ്ങള്‍

Aswathi Kottiyoor

അനധികൃതമായി പാറ പൊട്ടിച്ച് കടത്തി; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു

Aswathi Kottiyoor
WordPress Image Lightbox