24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • *റേഷന്‍ കടകള്‍ക്ക് മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിനം അവധി*
Uncategorized

*റേഷന്‍ കടകള്‍ക്ക് മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിനം അവധി*

തിരുവനന്തപുരം; അടുത്ത മാസം മുതല്‍ റേഷന്‍ കടകള്‍ക്ക് മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധിയായിരിക്കും. ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആണ് ഇക്കാര്യം അറിയിച്ചത്.റേഷന്‍ വ്യാപാരി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
ഒരു മാസത്തെ റേഷന്‍ വിതരണം അവസാനിച്ച്‌ അടുത്ത മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും മുമ്ബ് റേഷന്‍ വിഹിതം സംബന്ധിച്ച്‌ ഇ പോസ് മെഷീനില്‍ ക്രമീകരണം വരുത്തേണ്ടതുണ്ട്. അതിനാല്‍ നിലവില്‍ മാസത്തെ ആദ്യത്തെ പ്രവൃത്തിദിനം വൈകീട്ടോടെയാണ് റേഷന്‍ വിതരണം ആരംഭിക്കാനാകുന്നത്.
ഈ സാഹചര്യത്തിലാണ് മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിനം അവധി വേണമെന്ന് റേഷന്‍ വ്യാപാരികള്‍ ആവശ്യമുന്നയിച്ചത്. നിലവില്‍ ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലുമാണ് റേഷന്‍ കടകള്‍ക്ക് അവധിയുള്ളത്.

Related posts

കാറും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചു; ഗുജറാത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേ‌‌ർക്ക് ദാരുണാന്ത്യം

Aswathi Kottiyoor

ആറളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിയറ്റ്നാമില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന

Aswathi Kottiyoor

കണ്ണൂരി‌ൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox