20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ജില്ലാപഞ്ചായത്ത് വക പട്ടികവർഗ്ഗവിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം നൽകും
Uncategorized

ജില്ലാപഞ്ചായത്ത് വക പട്ടികവർഗ്ഗവിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം നൽകും

ജില്ലയിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം നൽകും. ആറ് പട്ടികവർഗ്ഗ മേഖലയിലെ സ്കൂളുകളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രഭാത ഭക്ഷണം നൽകുക. ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പാലാ, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പടിയൂർ, മണത്തണ ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ കരിക്കോട്ടക്കരി, സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കുന്നോത്ത് പറമ്പ് ,സെന്റ് ജോസഫ് സ്കൂൾ കേളകം, എന്നീ ആറ് സ്കൂളുകളിലെ മുന്നൂറ്റിഅമ്പൊന്ന് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് 11 ലക്ഷം രൂപ മാറ്റിവെച്ചുകൊണ്ട് പ്രഭാത ഭക്ഷണം നൽകാൻ വേണ്ടി തീരുമാനിച്ചത്.
ജില്ലാ പഞ്ചായത്ത് പട്ടികവർഗ്ഗ കോളനികളിൽ നടപ്പിലാക്കുന്ന ട്രൈബൽ വിഷൻ പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രഭാത ഭക്ഷണം നൽകുന്നത്. നേരത്തെ പട്ടികവർഗ്ഗ മേഖലയിൽ യൂണിഫോം സേനയിലേക്കുള്ള റിക്രൂട്ട്മെന്റിലൂടെ നിരവധി യുവതി യുവാക്കൾക്ക് സർക്കാർ മേഖലയിൽ തൊഴിൽ നൽകുന്നതിന് വേണ്ടി സാധിച്ചിരുന്നു. പല സ്കൂളുകളിൽ നിന്നും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ കൊഴിഞ്ഞു പോക്ക് ഏറുകയും കൃത്യമായി സ്കൂളിൽ ഹാജരാവാതിരിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കം കുറിക്കാൻ തീരുമാനിച്ചത് . കുടുംബശ്രീയുമായി ചേർന്നുകൊണ്ട് പട്ടികവർഗ്ഗ വകുപ്പ് മുഖേനയാണ് ജില്ലാ പഞ്ചായത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത് കുടുംബശ്രീ മുഖേനയാണ് പ്രഭാത ഭക്ഷണം സ്കൂളിൽ എത്തിക്കുക.

Related posts

8 വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 909 പേർ

Aswathi Kottiyoor

കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിൽ സാമൂഹിക ആഘാത പഠനം പൂർത്തീകരിച്ചു

Aswathi Kottiyoor

യുഡിഎഫ് വ്യാജ പ്രചരണം നടത്തുന്നെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കെ.കെ ശൈലജ

Aswathi Kottiyoor
WordPress Image Lightbox