24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മാവോയിസ്റ്റുകൾ ഏഴ് തവണ വെടിവച്ചു’; രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് വനം വകുപ്പ് വാച്ചർമാർ
Uncategorized

മാവോയിസ്റ്റുകൾ ഏഴ് തവണ വെടിവച്ചു’; രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് വനം വകുപ്പ് വാച്ചർമാർ

കണ്ണൂര്‍: കണ്ണൂർ ആറളത്ത് മാവോയിസ്റ്റുകളുടെ വെടിവെപ്പിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് വനം വകുപ്പ് വാച്ചർമാർ. വനപാലകരുടെ ട്രക്കിങ് വഴിയിലായിരുന്നു അഞ്ചംഗ മാവോയിസ്റ്റ് സംഘം ഉണ്ടായിരുന്നത്. ഒരു സ്ത്രീയും സംഘത്തിലുണ്ടായിരുന്നു. ഇവർ ഏഴ് തവണ വെടിവച്ചെന്നും, ഒഴിഞ്ഞുമാറിയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും വാച്ചർമാർ പറഞ്ഞു.

ആറളത്ത് വനപാലകരുടെ ട്രക്കിങ് വഴിയിൽ മാവോയിസ്റ്റ് സംഘം ഉണ്ടായിരുന്നത്. ഒരു സ്ത്രീയും രണ്ട് തോക്കുധാരികളും സംഘത്തില്‍ ഉണ്ടായിരുന്നു. പച്ച നിറത്തിലുള്ള വേഷമായിരുന്നു ഇവര്‍ ധരിച്ചിരുന്നതെന്നും വനം വകുപ്പ് വാച്ചർമാർ പറയുന്നു. അഞ്ചംഗ സംഘത്തിലെ ബാക്കിയുള്ളവർ സാധാരണ വേഷത്തിലായിരുന്നു. മാവോയിസ്റ്റുകള്‍ അൻപത് മീറ്റർ അടുത്ത് നിന്ന് രണ്ട് തവണ വെടിവച്ചുവെന്നാണ് വനം വകുപ്പ് വാച്ചർമാർ പറയുന്നത്. മൂന്ന് തവണ നേരെയും നാല് തവണ ആകാശത്തേക്കും വെടിവച്ചു. ഒഴിഞ്ഞുമാറിയതുകൊണ്ടെന്ന് രക്ഷപ്പെട്ടതെന്നും വാച്ചർമാർ കൂട്ടിച്ചേര്‍ക്കുന്നു.

Related posts

മുംബൈയിൽ ദുരഭിമാനക്കൊല; ദമ്പതികളെ യുവതിയുടെ പിതാവ് കൊലപ്പെടുത്തി, 6 പേർ അറസ്റ്റിൽ

Aswathi Kottiyoor

കെഎസ്ഇബി ഫ്യൂസൂരി, ആദിവാസി കോളനി മാസങ്ങളായി ഇരുട്ടിൽ, ആയിരങ്ങളുടെ ബില്ലെന്ന് വിശദീകരണം

Aswathi Kottiyoor

കണ്ണൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി

Aswathi Kottiyoor
WordPress Image Lightbox