24.2 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • കളമശേരി സ്ഫോടനം: ഐസിയുവിൽ 16 പേർ, മൂന്നുപേരുടെ നില അതീവ ഗുരുതരം;
Uncategorized

കളമശേരി സ്ഫോടനം: ഐസിയുവിൽ 16 പേർ, മൂന്നുപേരുടെ നില അതീവ ഗുരുതരം;

കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് നിലവിൽ ചികിത്സയിലുള്ളത് 21 പേരെന്ന് മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ 10 മണിക്കിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം, 21 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 16 പേർ ഐസിയുവിലാണ്. മൂന്നുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.പരിക്കേറ്റ അഞ്ചുപേർ വാർഡുകളിലാണ് ചികിത്സയിലുള്ളത്. ഇവിടെയുള്ള 14 വയസുള്ള കുട്ടിയെ നാളെ ഐസിയുവിലേക്ക് മാറ്റും. കുട്ടിക്ക് 10 ശതമാനമാണ് പൊള്ളലേറ്റത്. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരു രോഗിയെ സ്കിൻ ഗ്രാഫ്റ്റിങ്ങിനും നൂതന ചികിത്സയ്ക്കുമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.

Related posts

‘എല്ലായിടത്തും തോല്‍പ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡി’; കെ മുരളീധരനെതിരെ കെ സുരേന്ദ്രൻ

Aswathi Kottiyoor

കണ്ണൂര്‍ എത്താന്‍‌ 7 മണിക്കൂര്‍ 10 മിനിറ്റ്; ജനശതാബ്ദിയേക്കാള്‍ 2 മണിക്കൂര്‍ 25 മിനിറ്റ് ലാഭം

Aswathi Kottiyoor

വയനാട്ടിലെ നരഭോജി കടുവയെ തിരിച്ചറിഞ്ഞു: വെടിവെച്ച് കൊല്ലാനുള്ള നടപടികളുമായി മുന്നോട്ടെന്ന് വനംമന്ത്രി

Aswathi Kottiyoor
WordPress Image Lightbox