24.3 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ശബരിമല: വിശുദ്ധി സേനാംഗങ്ങളുടെ വേതനം വർധിപ്പിച്ചു: ഇത്തവണയും നിയമിക്കുക 1000 പേരെ
Uncategorized

ശബരിമല: വിശുദ്ധി സേനാംഗങ്ങളുടെ വേതനം വർധിപ്പിച്ചു: ഇത്തവണയും നിയമിക്കുക 1000 പേരെ

പത്തനംതിട്ട: ശബരിമല വിശുദ്ധി സേനാംഗങ്ങളുടെ വേതനം 550 രൂപയായി വര്‍ധിപ്പിച്ചെന്നു റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. ശബരിമല മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനനു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷം 450 ആയിരുന്ന വേതനം 550 രൂപയായി വര്‍ധിപ്പിച്ചു. 1000 വിശുദ്ധി സേനാംഗങ്ങളാണ് ഇത്തവണ മണ്ഡല മകരവിളക്ക് കാലത്ത് ഉണ്ടാവുക. സന്നിധാനത്ത് 300 പേരേയും പമ്പയില്‍ 200 പേരേയും നിലയ്ക്കലില്‍ 450 പേരേയും പന്തളത്ത് 30 പേരേയും കുളനടയില്‍ 20 പേരേയും നിയോഗിക്കും.ശബരിമല മണ്ഡല മകരവിളക്ക് കാലഘട്ടത്തില്‍ 500 റവന്യു ഉദ്യോഗസ്ഥരെ വിവിധ ഘട്ടങ്ങളിലായി നിയമിക്കും. പ്രത്യേക ശബരിമല എഡിഎമ്മിനേയും, മൂന്നു ഡെപ്യൂട്ടി കളക്ടര്‍മാര്‍, മൂന്നു തഹസീല്‍ദാര്‍മാര്‍ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരേയും നിയോഗിക്കും. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. ശബരിമലയിലേക്ക് കടന്നു വരുന്ന വഴികളിലെ കടവുകള്‍ പരിശോധിച്ച് സുരക്ഷാ സംവിധാനങ്ങളൊരുക്കും.

Related posts

കൊവിഡില്‍ ജാഗ്രത; കേരളത്തിലെ പുതിയ വ്യാപന കാരണം JN.1 ഉപവകഭേദം

Aswathi Kottiyoor

പ്രാര്‍ഥന ഫലിക്കുന്നില്ല; ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബെറ്; പ്രതി അറസ്റ്റിൽ

Aswathi Kottiyoor

ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്‍റെ ആദ്യമൊഡ്യൂൾ 2028 ഓടെ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ

Aswathi Kottiyoor
WordPress Image Lightbox