22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • യുനെസ്കോ സാഹിത്യ നഗര പദവി സ്വന്തമാക്കി കോഴിക്കോട്
Uncategorized

യുനെസ്കോ സാഹിത്യ നഗര പദവി സ്വന്തമാക്കി കോഴിക്കോട്

കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യ നഗര പദവിയിൽ കോഴിക്കോട് ഇടം നേടി.ലോക നഗര ദിനത്തിൽ 55 പുതിയ നഗരങ്ങൾ യുനെസ്കോ തെരഞ്ഞെടുത്തിരിക്കുകയാണ്. ഇക്കൂട്ടത്തിലാണ് കോഴിക്കോടും ഇടം നേടിയത്. ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന ആദ്യ നഗരമാണ് കോഴിക്കോട്. ഈ പദവി ലഭിക്കുന്നതിനായി നേരത്തെ തന്നെ കോർപ്പറേഷൻ ശ്രമം ആരംഭിച്ചിരുന്നു.

ഇതിന്റെ ഭാഗമായി 2014ൽ ഈ പദവി കൈവരിച്ച പ്രാഗ് നഗരത്തിലെ അധികൃതരുമായി മേയർ ബീന ഫിലിപ് ഓൺലൈനിൽ ചർച്ച നടത്തിയിരുന്നു. കലയും സാഹിത്യവും സംസ്കാരവും ഒന്നിക്കുന്ന നഗരത്തിലെ പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്തു. 2004 ൽ യുകെയിലെ എഡിൻബറ നഗരമാണ് ഈ പട്ടികയിൽ സ്ഥാനം പിടിച്ച ആദ്യ നഗരം

Related posts

മഴ: ‘തൃശൂരില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത’; നിരീക്ഷണത്തിന് പ്രത്യേക സംഘം

Aswathi Kottiyoor

‘ഞാനുമുണ്ട് പരിചരണത്തിന്’: ഗൃഹ സന്ദര്‍ശനം നടത്തി ആരോഗ്യ മന്ത്രി

Aswathi Kottiyoor

ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം; കേസെടുത്ത് പൊലീസ്, നിര്‍ണായക പത്തോളജിക്കല്‍ ഓട്ടോപ്സി ഇന്ന്

Aswathi Kottiyoor
WordPress Image Lightbox