22.6 C
Iritty, IN
June 23, 2024
  • Home
  • Uncategorized
  • ബില്ലുകൾ പാസാക്കാതെ തമിഴ്‌നാട് ഗവർണർ; സുപ്രിംകോടതിയെ സമീപിച്ച് സർക്കാർ
Uncategorized

ബില്ലുകൾ പാസാക്കാതെ തമിഴ്‌നാട് ഗവർണർ; സുപ്രിംകോടതിയെ സമീപിച്ച് സർക്കാർ

തമിഴ്‌നാട്ടിലെ ഗവർണർ സർക്കാർ പോര് സുപ്രിം കോടതിയിൽ. ബില്ലുകൾ പാസാക്കാത്ത ഗവർണർ ആർ എൻ രവിയുടെ നടപടിയ്‌ക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിക്കണമെന്നാണ് സർക്കാർ ഹർജിയിലെ പ്രധാന ആവശ്യം.നിലവിൽ 12 ബില്ലുകളിലാണ് ഗവർണർ തീരുമാനമെടുക്കാതെ വച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടാകണം. മാത്രമല്ല, ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്നും ഹർജിയിൽ സർക്കാർ ആവശ്യപ്പെടുന്നു. സംസ്ഥാന സർക്കാറിനെതിരെ രാഷ്ട്രീയ എതിരാളിയെ പോലെയാണ് ഗവർണർ പെരുമാറുന്നത്.

നിയമസഭ പാസാക്കുന്ന ബില്ലുകൾ, നിയമന ഉത്തരവുകൾ, സർക്കാർ നയങ്ങൾ എന്നിവയിലൊന്നിലും ഒപ്പുവയ്ക്കാത്ത ഗവർണറുടെ നടപടി ഏകപക്ഷീയവും ഭരണഘടന വിരുദ്ധവുമാണെന്നും ഹർജിയിൽ പറയുന്നു. മാസങ്ങളായി തുടരുന്ന ഗവർണർ സർക്കാർ പോരിന്റെ ഭാഗമായാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. രാജ് ഭവനു മുന്നിൽ പെട്രോൾ ബോംബെറിഞ്ഞ വിഷയത്തിൽ രാജ്ഭവൻ സർക്കാറിനെയും പൊലിസിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഇതിനു പിന്നാലെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

Related posts

തലശ്ശേരിയിലെ സ്ഥിരം മയക്കുമരുന്ന് വില്പനക്കാർ കഞ്ചാവുമായി അറസ്റ്റിൽ

Aswathi Kottiyoor

കാപികോ റിസോര്‍ട്ട്: 54 കോട്ടേജുകളില്‍ 34 എണ്ണം പൊളിച്ചു, ഈ മാസം 20 എണ്ണംകൂടി പൊളിക്കുമെന്ന് സംസ്ഥാനം.*

Aswathi Kottiyoor

കാർ ഉടമയെ കണ്ടെത്തി; ഉടമ വിമൽ സുരേഷ് കസ്റ്റഡിയിലെന്ന് സൂചന; കസ്റ്റഡിയിൽ കാർ വാഷിംഗ് സെന്റർ ഉടമയും; കടയിലും പരിശോധന

Aswathi Kottiyoor
WordPress Image Lightbox