23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • 100 വയസ്സ് പിന്നിട്ട മരമുത്തശ്ശി, മരം മുറിക്കെതിരെ ഒറ്റയാൾ പ്രതിഷേധം, സമരക്കാരനെ നേരിടാൻ നാട്ടുകാർ, ഒടുവിൽ…
Uncategorized

100 വയസ്സ് പിന്നിട്ട മരമുത്തശ്ശി, മരം മുറിക്കെതിരെ ഒറ്റയാൾ പ്രതിഷേധം, സമരക്കാരനെ നേരിടാൻ നാട്ടുകാർ, ഒടുവിൽ…

മലപ്പുറം: തിരൂരില്‍ നൂറ്റാണ്ട് പഴക്കമുള്ള മരം മുറിക്കുന്നതിനെതിരെ ഒറ്റയാൾ പ്രതിഷേധം. ഇതോടെ നാട്ടുകാര്‍ സമരക്കാരനെ നേരിടാനൊരുങ്ങി. പിന്നാലെ പൊലീസ് വന്നതോടെ സമരക്കാരൻ സ്ഥലം വിട്ടു.

കഴിഞ്ഞ ദിവസം തിരൂർ ജില്ലാ ആശുപത്രിക്ക് സമീപമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തിരൂർ സിറ്റി ജങ്ഷനിൽ നിന്ന് തിരൂർ ജില്ലാ ആശുപത്രി റോഡിലേക്ക് കയറുന്ന ഭാഗത്തുണ്ടായിരുന്ന നൂറിലധികം വർഷം പഴക്കമുള്ള കൂറ്റൻ ചീനി മരം പൊതുമരാമത്ത് വകുപ്പ് മുറിച്ചു മാറ്റുന്നതിനിടെയാണ് സംഭവങ്ങൾക്ക് തുടക്കം. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി മരം മുറിച്ചു മാറ്റുന്നതിനെതിരെ ഒറ്റയാൾ സമരവുമായി കോട്ട് ആലിൻചുവട് സ്വദേശി എരഞ്ഞിക്കാട്ട് അലവിക്കുട്ടി രംഗത്തെത്തിയതാണ് നാടകീയ രംഗങ്ങൾക്ക് ഇടയാക്കിയത്. മരംവെട്ടാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് അലവിക്കുട്ടി കുത്തിയിരിപ്പ് സമരം നടത്തി. നാട്ടുകാരും പ്രദേശത്തെ വ്യാപാരികളും സമരത്തിനെതിരെ രംഗത്ത് വന്നതോടെ വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങുന്ന ഘട്ടത്തിലെത്തി. കയ്യാങ്കളിയിലേക്ക് നീങ്ങുമെന്ന ഘട്ടം എത്തിയപ്പോൾ തിരൂർ പൊലീസെത്തി. ഇതോടെ സമരക്കാരൻ സ്ഥലം വിട്ടു. മരംമുറി പുനരാരംഭിക്കുകയും ചെയ്തു.

Related posts

സംഘപരിവാര്‍ ഭീഷണികളെ നെഞ്ചുവിരിച്ച് എതിര്‍ക്കും; അതാണ് എല്‍ഡിഎഫ് ഉറപ്പ്: പിണറായി വിജയന്‍

Aswathi Kottiyoor

പാനൂർ ബോംബ് സ്ഫോടനം; മൂന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് കോടതി, കേസിൽ കുറ്റപത്രം സമര്‍പ്പിക്കാതെ പൊലീസ്

Aswathi Kottiyoor

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രിമാർ സ്ഥാനാർഥികളാകും; വി.മുരളീധരനും മത്സരിക്കും

Aswathi Kottiyoor
WordPress Image Lightbox