25.9 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • ചക്രവാതച്ചുഴി, കാറ്റ്, കടലാക്രമണ സാധ്യത; നവംബർ 3 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടി മഴ സാധ്യത, ജാഗ്രതാ നിർദ്ദേശം
Uncategorized

ചക്രവാതച്ചുഴി, കാറ്റ്, കടലാക്രമണ സാധ്യത; നവംബർ 3 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടി മഴ സാധ്യത, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ശ്രീലങ്കക്കും കോമറിൻ മേഖലക്കും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാത ചുഴിയുടെയും ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കേ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കിഴക്കൻ / വടക്ക് കിഴക്കൻ കാറ്റിന്റെയും സ്വാധീന ഫലമായി കേരളത്തിൽ ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നവംബർ 3 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മൂന്നാം തീയതി അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.2 മുതൽ 2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ 31-10-2023 രാത്രി 11.30 വരെ 1.2 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

Related posts

ബധിരയും മുകയുമായ 10വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

Aswathi Kottiyoor

മണത്തണ ഹയർ സെക്കന്ററി സ്കൂൾ കായിക മേയ്ക്ക് വർണാഭമായ തുടക്കം

Aswathi Kottiyoor

അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റു മരിച്ചു

Aswathi Kottiyoor
WordPress Image Lightbox