26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ‘ആടെ എല്ലാരും ഉണ്ടായിന്, കളിയാക്കി, എനിക്ക് നാണക്കേടായി’: സ്കൂളിൽ മുടി മുറിക്കപ്പെട്ടതിനെ കുറിച്ച് വിദ്യാർത്ഥി
Uncategorized

‘ആടെ എല്ലാരും ഉണ്ടായിന്, കളിയാക്കി, എനിക്ക് നാണക്കേടായി’: സ്കൂളിൽ മുടി മുറിക്കപ്പെട്ടതിനെ കുറിച്ച് വിദ്യാർത്ഥി

കാസർകോട്: ചിറ്റാരിക്കലിൽ സ്കൂൾ അസംബ്ലിയിൽ വച്ച് ദളിത് വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.ഒക്ടോബര്‍ 19ന് നടന്ന സംഭവത്തിനു ശേഷം നാണക്കേട് കൊണ്ട് സ്കൂളിൽ പോയിട്ടില്ലെന്ന് അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടി പറഞ്ഞു.

“ആടെ എല്ലാരും ഉണ്ടായിന്. എല്ലാ കുട്ടികളും ഉണ്ടായിന്. ഈടെ മാത്രം മുറിച്ച് കളഞ്ഞ്. എനിക്ക് നാണക്കേടായി. എല്ലാരും കളിയാക്കി”- കുട്ടി പറഞ്ഞു.മുടി വെട്ടാതെ ക്ലാസിലെത്തിയ ദളിത് ആൺകുട്ടിയുടെ മുടി സ്കൂള്‍ അസംബ്ലിയിൽ വച്ച് മുറിച്ചെന്നാണ് പരാതി. ചിറ്റാരിക്കൽ കോട്ടമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ യുപി സ്കൂളിലാണ് സംഭവം. പ്രധാനാധ്യാപിക ഷേർളിക്കെതിരെയാണ് പരാതി.

പിറ്റേ ദിവസം താന്‍ വിളിച്ചെങ്കിലും ടീച്ചര്‍ ഫോണ്‍ എടുത്തില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ഇടയ്ക്കിടെ വിളിച്ചു. ഒരാഴ്ച കാത്തിരുന്നു. പക്ഷെ ടീച്ചര്‍ തിരിച്ചുവിളിച്ചില്ല. എന്തുകൊണ്ടാണ് കുട്ടി ഒരാഴ്ചയായിട്ട് സ്കൂളില്‍ വരാത്തതെന്ന് ടീച്ചര്‍ അന്വേഷിച്ചതുപോലുമില്ല. അതുകൊണ്ടാണ് ഇന്നലെ ചിറ്റാരിക്കല്‍ പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കിയതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കേസുമായി മുന്നോട്ടു പോകാനാണ് കുട്ടിയുടെ മാതാപിതാക്കളുടെ തീരുമാനം.”

Related posts

രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസന്‍ കുട്ടിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

Aswathi Kottiyoor

അങ്കിളേ അരിക്കൊമ്പന്റെ ഭാര്യയ്ക്കും കുഞ്ഞിനും സങ്കടമാകില്ലേ; സ്മാരകം വേണമെന്ന് പറഞ്ഞില്ലല്ലോ?’

Aswathi Kottiyoor

മായാ മഷിയുടെ 63,100 കുപ്പി എത്തി, 40 സെക്കൻഡ് കൊണ്ട് ഉണങ്ങും; രാജ്യത്ത് നിർമ്മിക്കുന്നത് ഒരേയൊരു കമ്പനി

Aswathi Kottiyoor
WordPress Image Lightbox