27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസിൽ കന്യാകുമാരി സ്വദേശി കൊല്ലപ്പെട്ട കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം
Uncategorized

ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസിൽ കന്യാകുമാരി സ്വദേശി കൊല്ലപ്പെട്ട കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം

കൊച്ചി: ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസിൽ കന്യാകുമാരി സ്വദേശി അമൽരാജ് എന്ന മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ട കേസിലെ മൂന്നു പ്രതികളും കുറ്റക്കാരെന്നു കോടതി. 26 മെയ് 2014ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. കുറ്റക്കാരാണെന്നു കണ്ടെത്തിയ പ്രതികൾക്ക് കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു.

കൂടാതെ തെളിവ് നശിപ്പിച്ചതിന് ഒരുവർഷം വീതം തടവും അൻപതിനായിരം രൂപ വീതം പിഴയും മൊബൈൽ മോഷ്ടിച്ചതിനു മൂന്ന് മാസം വീതം തടവും പതിനായിരം രൂപവീതം പിഴയും ശിക്ഷ വിധിച്ചു. എറണാകുളം ആറാം ജില്ല അഡിഷണൽ സെഷൻസ് ജഡ്ജ് സി.കെ മധുസൂദനൻ ആണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്.

ഹിൽ പാലസ് സി ഐ ആയിരുന്ന സി.കെ. ഉത്തമൻ, സൗത്ത് റെയിൽവേ പൊലീസ് സി.ഐ. മാരായിരുന്ന എസ്. ജയകൃഷ്ണൻ, ജി.ജോൺസൺ, വി .റോയ് എന്നിവരാണ് കേസന്വേഷണം നടത്തിയത്. തുടർന്ന്, വി.റോയ് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.ടി.ജസ്റ്റിൻ, അഡ്വ. കെ. ജ്യോതി എന്നിവർ ഹാജരായി.

Related posts

റേഷൻ കാര്‍ഡുകളുടെ മസ്റ്ററിംഗ് 18ന് മുൻപ് പൂര്‍ത്തിയാക്കണം

Aswathi Kottiyoor

കടമെടുപ്പ് പരിധി: ‘കേന്ദ്രവും കേരളവും തമ്മിൽ ചർച്ച നടത്തണം’; നിർദ്ദേശം മുന്നോട്ട് വെച്ച് സുപ്രീംകോടതി

Aswathi Kottiyoor

‘റോഡിൽ ക്യാമറ സ്ഥാപിച്ച ശേഷം അപകടം കുറഞ്ഞു’; ഇൻഷുറൻസ് പ്രിമിയം തുക കുറക്കണമെന്ന് കമ്പനികളോട് സർക്കാർ

Aswathi Kottiyoor
WordPress Image Lightbox