24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പരുമല പെരുന്നാൾ ഇന്ന്; ജാഗ്രതയോടെ പൊലീസ്, പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
Uncategorized

പരുമല പെരുന്നാൾ ഇന്ന്; ജാഗ്രതയോടെ പൊലീസ്, പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

ആലപ്പുഴ: പരുമല പള്ളിപ്പെരുന്നാൾ ഇന്ന് ആരംഭിക്കും. കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പള്ളിയിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പള്ളിയുടെ വടക്ക് – കിഴക്ക് ഭാഗത്ത് പഴയ കുരിശടിയോട് ചേര്‍ന്നുള്ള ഒന്നും രണ്ടും നമ്പര്‍ ഗേറ്റുകളിലൂടെ മാത്രമേ പള്ളിപരസരത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂവെന്ന് മാനേജർ അറിയിച്ചു.അറിയിച്ചു.

പുറത്തേക്കുള്ള വഴി പള്ളിയുടെ വടക്ക് പടിഞ്ഞാറായി സ്‌കൂളിനു സമീപമുള്ള നാലാം നമ്പര്‍ ഉള്‍പ്പടെയുള്ള ഗേറ്റുകളിലൂടെ മാത്രമായിരിക്കും. ഈ ഭാഗത്തുകൂടി അകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. പള്ളി കോമ്പൗണ്ടില്‍ വാഹനങ്ങള്‍ പൂര്‍ണമായും നിരോധിച്ചു. തീര്‍ത്ഥാടക സംഘങ്ങള്‍ക്ക് ഒപ്പമുള്ള അലങ്കരിച്ചവ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ പള്ളി കോമ്പൗണ്ടിനു പുറത്ത് ഒന്നാം ഗേറ്റിനു എതിര്‍വശത്തായി പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന സ്ഥലത്ത് പാര്‍ക്ക് ചെയ്യേണ്ടതാണ്.

Related posts

‘ബജറ്റിൽ കേരളത്തിനോട് അവ​ഗണനയില്ല, എയിംസിന് സംസ്ഥാന സർക്കാർ നൽകിയ150 ഏക്കർ സ്ഥലം മതിയാകില്ല’: സുരേഷ് ഗോപി

Aswathi Kottiyoor

മജീദിന്റെ ഖബറടക്കം മഞ്ചേരി സെൻട്രൽ ജുമാമസ്ജിദിൽ, കിഴക്കേത്തല മദ്രസയിൽ പൊതുദർശനം;മഞ്ചേരി അപകടത്തിൽ നടുങ്ങി നാട്

Aswathi Kottiyoor

പുതിയ നഴ്‌സിംഗ് കോളജ് ഉദ്ഘാടനത്തിന്റെ ചിലവ് ആശുപത്രി ജീവനക്കാർ നൽകണം; വിചിത്ര ഉത്തരവുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ട്

Aswathi Kottiyoor
WordPress Image Lightbox