24.3 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • ലിവർപൂൾ താരത്തിൻ്റെ മാതാപിതാക്കളെ തട്ടിക്കൊണ്ടുപോയി; അമ്മയെ രക്ഷപ്പെടുത്തി, പിതാവിനായി തെരച്ചിൽ
Uncategorized

ലിവർപൂൾ താരത്തിൻ്റെ മാതാപിതാക്കളെ തട്ടിക്കൊണ്ടുപോയി; അമ്മയെ രക്ഷപ്പെടുത്തി, പിതാവിനായി തെരച്ചിൽ

കൊളംബിയൻ താരം ലൂയിസ് ഡയസിന്റെ മാതാപിതാക്കളെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. മോട്ടോർ ബൈക്കുകളിലെത്തിയ ആയുധധാരികളാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് കൊളംബിയൻ മാധ്യമങ്ങൾ. ഡയസിന്റെ അമ്മയെ രക്ഷപ്പെടുത്തിയെങ്കിലും, പിതാവിനായി തെരച്ചിൽ തുടരുകയാണെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു.പിതാവ് ലൂയിസ് മാനുവൽ ഡയസ്, അമ്മ സിലിനിസ് മറുലാൻഡ എന്നിവരെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ‘ലാ ഗുജിറ’ മേഖലയിലെ ഒരു സർവീസ് സ്‌റ്റേഷനിൽ നിൽക്കുകയായിരുന്ന ഇവരെ ബൈക്കിലെത്തിയ ആയുധധാരികൾ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പ്രോസിക്യൂട്ടർമാരുടെയും പൊലീസിന്റെയും സൈനിക ഉദ്യോഗസ്ഥരുടെയും ഒരു പ്രത്യേക സംഘമാണ് തെരച്ചിൽ നടത്തുന്നത്.

Related posts

ബോധവൽക്കരണ സെമിനാറും ഊരു മുപ്പന്മാരെ ആദരിക്കലും നടന്നു

Aswathi Kottiyoor

ലൂണയ്ക്ക് പകരക്കാരനെത്തി; ലിത്വാനിയൻ ക്യാപ്റ്റൻ ബ്ലാസ്റ്റേഴ്സിൽ

Aswathi Kottiyoor

കർണാടകയിൽ മലയാളി സ്പീക്കർ; യു.ടി.ഖാദർ ഇന്നു നാമനിർദേശപത്രിക സമർപ്പിക്കും

Aswathi Kottiyoor
WordPress Image Lightbox