25 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ഗൂഡല്ലൂരില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു
Uncategorized

ഗൂഡല്ലൂരില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

തമിഴ്‌നാട് ഗൂഡല്ലൂരില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. കെജി പെട്ടി സ്വദേശി ഈശ്വരന്‍ ആണ് മരിച്ചത്. മേഘമല കടുവാസങ്കേതത്തില്‍ വണ്ണാത്തിപ്പാറയിലാണ് സംഭവം. കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വിശദീകരണം.ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കടുവാസങ്കേതത്തിനുള്ളില്‍ വേട്ടയ്ക്ക് കയറിയതാണ് ഈശ്വരന്‍ എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇയാളെ പിടികൂടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥരെ കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് വിവരം. ഈ സമയം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വനംവകുപ്പ് വിശദീകരിക്കുന്നു.

അതേസമയം കടുത്ത പ്രതിഷേധത്തിലാണ് കൊല്ലപ്പെട്ട ഈശ്വരന്റെ ബന്ധുക്കള്‍. സ്വന്തം സ്ഥലത്ത് നില്‍ക്കുമ്പോഴായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആക്രമിച്ചതെന്നും മുന്‍വൈരാഗ്യത്തിന്റെ പേരില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഈശ്വരന്റെ മൃതദേഹം തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Related posts

കോഴിക്കോട് നഴ്സിങ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി: സുഹൃത്തുക്കളായ രണ്ട് പേർ അറസ്റ്റില്‍

Aswathi Kottiyoor

കെ.എം ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമൻ സമർപ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

Aswathi Kottiyoor

വന്‍ അഗ്‌നിബാധ; പെരുമ്പാമ്പും ആമയും ചത്തു, തീയണച്ചത് മൂന്ന് മണിക്കൂറിന് ശേഷം

Aswathi Kottiyoor
WordPress Image Lightbox