22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ‘വിവസ്ത്രനാക്കി ജനനേന്ദ്രിയത്തിൽ ചവിട്ടി’; എബിവിപി പ്രവര്‍ത്തക‌ർ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചതായി പരാതി
Uncategorized

‘വിവസ്ത്രനാക്കി ജനനേന്ദ്രിയത്തിൽ ചവിട്ടി’; എബിവിപി പ്രവര്‍ത്തക‌ർ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചതായി പരാതി

തിരുവനന്തപുരം:തിരുവനന്തപുരം ധനുവച്ചപുരം കോളേജില്‍ വിദ്യാര്‍ത്ഥിക്കുനേരെ എബിവിപി പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനമെന്ന് പരാതി. വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കി ജനനനേന്ദ്രിയത്തില്‍ ചവിട്ടിയതായാണ് പരാതി. സംഭവത്തെതുടര്‍ന്ന് കോളജിലെ ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥി ബിആര്‍ നീരജ് ആശുപത്രിയില്‍ ചികിത്സ തേടി. എബിബിപിയുടെ പരിപാടിയില്‍ പങ്കെടുക്കാത്തതാണ് പ്രകോപനത്തിന് കാരണം.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ കോളജിനുള്ളില്‍ വെച്ച് എബിവിപി പ്രവര്‍ത്തകരായ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. മര്‍ദിക്കുന്നതിനിടെ വിവസ്ത്രനാക്ി ജനനേന്ദ്രിയത്തില്‍ ചവിട്ടുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടല്‍ സ്ത്രീപീഡന കേസില്‍ പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. കാലിനും കഴുത്തിനും ഉള്‍പ്പെടെ പരിക്കേറ്റ നീരജ് വീട്ടില്‍ കിടപ്പിലാണ്. സംഭവത്തെതുടര്‍ന്ന് പാറശാല പൊലീസില്‍ വിദ്യാര്‍ഥിയുടെ കുടുംബം പരാതി നല്‍കി.

Related posts

*പച്ച മീനിൽ മായം കലർന്നതായി സംശയം 3 ദിവസത്തിനുള്ളിൽ 2 വീട്ടുകാരുടെ 3 പൂച്ചകൾ ചത്തു*.

Aswathi Kottiyoor

മകനെ കുത്തി പരുക്കേൽപ്പിച്ച ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു

Aswathi Kottiyoor

സ്റ്റോപ്പ് തീരുമാനിക്കാനുള്ള അധികാരം റെയിൽവേയ്ക്ക്, ഇടപെടാനാകില്ല: വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹരജി തള്ളി ഹൈക്കോടതി

WordPress Image Lightbox