22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് നെല്ലു സംഭരണം അനിശ്ചിതത്വത്തിൽ, സഹകരണ സംഘങ്ങളെ ഏൽപ്പിക്കാനുള്ള ധാരണയിലും അന്തിമ തീരുമാനം ആയില്ല
Uncategorized

സംസ്ഥാനത്ത് നെല്ലു സംഭരണം അനിശ്ചിതത്വത്തിൽ, സഹകരണ സംഘങ്ങളെ ഏൽപ്പിക്കാനുള്ള ധാരണയിലും അന്തിമ തീരുമാനം ആയില്ല

തിരുവനന്തപുരം: ബാങ്ക് കൺസോര്‍ഷ്യം പണം നൽകാൻ തയ്യാറാകാത്തതിനൊപ്പം കേന്ദ്രം വരുത്തിയ കോടികളുടെ കുടിശിക കൂടി ആയതോടെ സംസ്ഥാനത്ത് നെല്ലു സംഭരണം അനിശ്ചിതത്വത്തിൽ. സഹകരണ സംഘങ്ങളെ സംഭരണം ഏൽപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണയിലും അന്തിമ തീരുമാനം ആയിട്ടില്ല. കര്‍ഷകര്‍ക്ക് സമയത്ത് പണം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അന്തിമ തീരുമാനം ആകുന്നതേ ഉള്ളു എന്നും കൃഷി മന്ത്രി പി പ്രസാദ് വിശദീകരിച്ചു.

ബാങ്ക് കൺസോര്‍ഷ്യത്തിൽ നിന്ന് പണമെടുത്താണ് കര്‍ഷകര്‍ക്ക് സപ്ലെയ്കോ സംഭരണ വില ലഭ്യമാക്കിയിരുന്നത്. തുടര്‍ സഹകരണത്തിന് ബാങ്കുകൾ തയ്യാറാകുന്നില്ലെന്ന വിശദീകരണത്തോടെയാണ് സംഭരണ വിഹിതത്തിന് സഹകരണ സംഘങ്ങളെ ഏര്‍പ്പാടാക്കാൻ സര്‍ക്കാര്‍ തലത്തിൽ ആലോചന നടക്കുന്നതും. നെല്ലെടുക്കുന്നതിൽ സഹകരണ സംഘങ്ങളുടെ കാര്യക്ഷമതയിൽ സംശയം പ്രകടിപ്പിച്ച കര്‍ഷകര്‍ ഇതിനെതിരെ രംഗത്തെത്തി. സഹകരണ സംഘങ്ങൾ മുൻകാലങ്ങളിൽ വരുത്തിയ വീഴ്ചകളും കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ സമയത്ത് പണം ലഭ്യമാക്കുകയെന്ന ഒറ്റ ലക്ഷ്യത്തിൽ ഊന്നിയാണ് ചര്‍ച്ചകളെന്നും ഉപസമിതി തീരുമാനം ഉടനുണ്ടാകുമെന്നും കൃഷി മന്ത്രി പറഞ്ഞു.കേന്ദ്ര നയമാണ് പ്രതിസന്ധി ഉണ്ടാക്കുന്നതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വിശദീകരിച്ചു

Related posts

കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor

നരേന്ദ്ര മോദിക്കും ബിജെപിക്കും ഉറക്കമില്ലാത്ത രാത്രികളാകും വരാനിരിക്കുന്നത്, ‘ഇന്ത്യ’ അധികാരത്തിലേറും: ഡികെ

Aswathi Kottiyoor

‘വിധി റദ്ദാക്കണം’; വണ്ടിപ്പെരിയാർ കേസിൽ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി കുട്ടിയുടെ കുടുംബം

Aswathi Kottiyoor
WordPress Image Lightbox