21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 5ജി ലാബുകൾ; പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി
Uncategorized

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 5ജി ലാബുകൾ; പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി

രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘5ജി യൂസ് കേസ് ലാബുകള്‍ക്ക്’ തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സര്‍ക്കാരിന്റെ ‘100 5ജി ലാബുകള്‍’ പദ്ധതിയുടെ ഭാഗമായാണ് ഈ ലാബുകള്‍ ഒരുക്കിയത്. രാജ്യത്തെ യുവാക്കള്‍ക്ക് ഇതുവഴി വലിയ സ്വപ്‌നങ്ങള്‍ കാണാനും ആഗ്രഹങ്ങള്‍ നേടിയെടുക്കാനും സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഡല്‍ഹിയില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വച്ചാണ് പ്രധാനമന്ത്രി 5ജി ലാബുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്. 2ജി കാലത്ത് എന്ത് സംഭവിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാം. ഞങ്ങളുടെ സര്‍ക്കാരിന്റെ കാലത്ത് 4ജി വ്യാപിച്ചു എന്നാല്‍ അതിന്റെ പേരില്‍ ഞങ്ങള്‍ക്ക് യാതൊരു കളങ്കവുമേറ്റില്ല.

6ജി സാങ്കേതിക വിദ്യയ്ക്ക് ഇന്ത്യ നേതൃത്വം നല്‍കും എന്നതില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐഐടികള്‍ ഉള്‍പ്പടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 5ജി ലാബുകള്‍ നിര്‍മിച്ചിട്ടുണ്ട്. നമ്മള്‍ രാജ്യത്ത് 5ജി വ്യാപിപ്പിക്കുക മാത്രമല്ല. 6ജി സാങ്കേതിക വിദ്യയിലെ നേതാക്കളാകാനുള്ള ദിശയില്‍ സഞ്ചരിക്കുക കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

Related posts

2025 ഒക്ടോബർ 1 മുതൽ ട്രക്കുകളുടെ ഡ്രൈവർ കാബിനിൽ എസി നിർബന്ധം

Aswathi Kottiyoor

അടിമാലിയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് റോഡിൽ നിന്നും താഴേക്ക് മറിഞ്ഞു, ബസിൽ 18 യാത്രക്കാർ, 2 പേർക്ക് പരിക്ക്

Aswathi Kottiyoor

*ഉത്ര കേസ് : പ്രതി സൂരജിന് ജാമ്യം; പക്ഷേ പുറത്തിറങ്ങാനാവില്ല*

Aswathi Kottiyoor
WordPress Image Lightbox