അയൽക്കാരായ ദമ്പതികൾ സംഭവം ശ്രദ്ധിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തു. ഇതോടെ ആള്‍ക്കൂട്ടം തടിച്ചുകൂടി. ജനക്കൂട്ടത്തെ കണ്ടതോടെ സോൻവീർ നായയെ മൂന്നാമത്തെ നിലയിൽ കൊണ്ടുപോയി താഴേക്ക് എറിയുകയായിരുന്നു.
സംഭവത്തിനു പിന്നാലെ പൊലീസെത്തി സോന്‍വീറിനെ അറസ്റ്റ് ചെയ്തു. മൃഗങ്ങളോടുള്ള ക്രൂരത (മൃഗങ്ങളോടുള്ള ക്രൂരതക്കെതിരായ 1960ലെ നിയമം), പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം (സെക്ഷന്‍ 377) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. ഗുരുതരമായി പരിക്കേറ്റ നായ ഇപ്പോൾ ചികിത്സയിലാണ്. നായയുടെ കഴുത്തില്‍ കോളറുണ്ടായിരുന്നു. ആരാണ് നായയുടെ ഉടമസ്ഥനെന്ന് വ്യക്തമല്ല.
ഒരു സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരനാണ് സോന്‍വീര്‍. സംഭവ സമയത്ത് ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് ബേട്ട പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ വിനോദ് കുമാര്‍ മിശ്ര പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
വിഷയം ശ്രദ്ധയിൽപ്പെട്ട ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാൾ സമൂഹ മാധ്യമമായ എക്സില്‍ പ്രതികരിച്ചു- “ഇത്തരക്കാർ എല്ലാ പരിധികളും ലംഘിക്കുന്നു. വെറുപ്പുളവാക്കുന്ന ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് സ്വയം മനുഷ്യരെന്ന് അവകാശപ്പെടാന്‍ എന്ത് അവകാശം?”