മടപ്പുരച്ചാൽ, ഓടന്തോട്, പെരുമ്പുന്ന ഭാഗത്തെ എല്ലാ കർഷകരുടെയും സ്ഥിതി സമാനമാണ്. വാഴ, മരച്ചീനി, ഫലവർഗങ്ങൾ തുടങ്ങിയവയും കുരങ്ങുകൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. വാഴക്കന്നുകൾ കീറി കാമ്പ് തിന്നുകയാണു പതിവ്. കൂടാതെ മൂ പ്പെത്താത്ത വാഴക്കുലകളും തിന്ന് നശിപ്പി ക്കുകയും ഇലകൾ കീറിക്കളയുകയും ചെ യ്യും. രണ്ടു മൂന്നു ദിവസം ഒരു തോട്ടത്തിൽ തമ്പടിച്ച് കൃഷി നശിപ്പിച്ച് കഴിയുമ്പോൾ അ ടുത്ത തോട്ടം ലക്ഷ്യമാക്കി നീങ്ങും. കൃത്യ മായ ഇടവേളകളിൽ ഓരോ തോട്ടത്തിലേ ക്കും കുരങ്ങുകളെത്തും. ഭയപ്പെടുത്തി ഓ ടിക്കാൻ ശ്രമിച്ചാൽ അക്രമാസക്തരായി കു ട്ടത്തോടെ പിന്തുടർന്ന് ആക്രമിക്കുകയും ചെയ്യും.
കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടികയി ലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ വീടുകളിലെ ജനലുകളും വാതിലുകളും തുറന്നിടാൻ കഴിയാത്ത സ്ഥിതിയാണ്. വീടിനുള്ളിൽ കയറി ഭക്ഷ്യവസ്തുക്കളും ധാന്യങ്ങളും തിന്നുക മാത്രമല്ല വസ്ത്രമുൾപ്പെടെ നശിപ്പിക്കുകയും ചെയ്യും. ഇവിടെ കുട്ടികളെയും സ്ത്രീകളെയും ആക്രമിക്കുന്നതും പതിവാണ്. ശാന്തിഗിരി മേഖലയിലെ വാഴത്തോട്ടങ്ങളിൽ നാശം വിതച്ച കുരങ്ങു കൂട്ടം നിലവിൽ കൊക്കോ കൃഷിക്കും ഭീഷ ണിയായി. കൊക്കോയുടെ പച്ചക്കായകൾ തിന്ന് തീർക്കുകയാണ് വാനരപ്പട.
കൃഷിചെയ്യുന്ന വിളകൾ പന്നിയും ആനയും മലമാനും കാട്ടുപോത്തും മത്സരിച്ചു നശിപ്പിക്കുമ്പോൾ ബാക്കിയുള്ളവ കുരങ്ങും നശിപ്പിക്കുകയാണ്. ശല്യക്കാരായ കുരങ്ങുകളെ കൂടുവച്ചു പിടിച്ച് ഉൾവനത്തിൽ വിടണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വനപാലകർ നടപടി സ്വീകരിക്കുന്നില്ല. വനപാലകരുടെ നിസ്സംഗതയിൽ പ്രതിഷേധിച്ചും ഇതിനെ മറികടക്കാൻ സംഘടിക്കുകയാണ് കർഷകർ.