26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ബിപി കൂടി എത്തിയ സ്ത്രീയുടെ ചെവിക്കകത്ത് ജീവനുള്ള എട്ടുകാലി; …
Uncategorized

ബിപി കൂടി എത്തിയ സ്ത്രീയുടെ ചെവിക്കകത്ത് ജീവനുള്ള എട്ടുകാലി; …

ചെവിക്ക് അകത്ത് എന്തെങ്കിലും ചെറിയ പ്രാണികളോ ജീവികളോ പോകുന്നതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ നമുക്ക് അസ്വസ്ഥതയാണ്, അല്ലേ? അപ്പോഴാണ് ചെവിയില്‍ നിന്ന് ജീവനുള്ള എട്ടുകാലിയെ കണ്ടെടുത്തു എന്ന സംഭവം.സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിലൂടെയാണ് സംഭവം വാര്‍ത്തകളിലെല്ലാം ഇടം നേടിയത്. ‘ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിൻ’ ആണ് വീഡിയോ ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പിന്നീടിത് നിരവധി പേരിലേക്ക് എത്തുകയായിരുന്നു.

യുകെയില്‍ തന്നെയാണ് സംഭവം നടന്നിരിക്കുന്നത്. അറുപത്തിനാലുകാരിയായ സ്ത്രീയെ ബിപി ഉയര്‍ന്നതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ നാല് ദിവസത്തോളമായി ചെവിക്കകത്ത് കടുത്ത അസ്വസ്ഥതയും എന്തോ ശബ്ദവും അനുഭവപ്പെട്ടു എന്ന പരാതിയും ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞു.

തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ ചെവിക്ക് അകത്ത് എട്ടുകാലിയാണെന്ന് മനസിലായി. ചെവിക്കകത്തെ കനാലിലായാണ് എട്ടുകാലിയുണ്ടായിരുന്നത്. ഒരു എട്ടുകാലിയും, എട്ടുകാലിയുടെ ബാഹ്യസ്ഥികൂടവും ആണ് ചെവിക്കകത്തുള്ളത്. എട്ടുകാലി അതിന്‍റെ ശരീരത്തിന്‍റെ പുറംഭാഗം പൊഴിച്ചിട്ടിരിക്കുകയാണ് സംഭവം. ഇത് വീഡിയോയില്‍ വ്യക്തമായി കാണാം. കാണാൻ പോലും കഴിയുന്നില്ലെന്നും, കാണുമ്പോള്‍ പേടി തോന്നുന്നുവെന്നുമെല്ലാം നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റായി കുറിച്ചിരിക്കുന്നത്.

ചെവിക്കകത്ത് ചെറിയ എട്ടുകാലിയോ ഉറുമ്പോ പാറ്റയോ എല്ലാം കയറുന്നത് സാധാരണമാണ് എന്നാല്‍ ഇതുപോലെ കനാലിലും മറ്റും കയറിയിരുന്ന് ശരീരത്തിന്‍റെ ബാഹ്യഭാഗം പൊഴിച്ചും മറ്റും ജീവനോടെ അവിടെ തന്നെ തുടരുന്ന സാഹചര്യം വിരളമാണെന്നാണ് ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്.

എന്തായാലും എട്ടുകാലിയെയും മറ്റ് അവശിഷ്ടങ്ങളും ഡോക്ടര്‍മാര്‍ ചെവിക്കകത്ത് നിന്ന് നീക്കം ചെയ്തിട്ടുണ്ട്. സ്ത്രീയുടെ ആരോഗ്യനിലയ്ക്കും മറ്റ് തകരാറുകളൊന്നുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Related posts

ചെന്നൈയിലും ഇംഫാലിലും വൻ ലഹരി വേട്ട; 75 കോടി രൂപ വിലവരുന്ന മെത്താഫെറ്റാമൈൻ പിടികൂടി, 8 പേർ അറസ്റ്റിൽ

Aswathi Kottiyoor

തൃശൂര്‍ നഗരത്തില്‍ വന്‍ തീപിടിത്തം

Aswathi Kottiyoor

ഹയര്‍സെക്കന്‍ഡറി പരീക്ഷ വെള്ളിയാഴ്ച്ച ആരംഭിക്കും

Aswathi Kottiyoor
WordPress Image Lightbox