കണ്ണൂർ: അന്തർ സംസ്ഥാന തൊഴിലാളികളെ മലയാളഭാഷ പഠിപ്പിക്കാൻ ആന്തൂർ നഗരസഭയിൽ ചങ്ങാതി പദ്ധതി തുടങ്ങുന്നു. അതിഥി തൊഴിലാളികളെ സാക്ഷരരാക്കാ ൻ സാക്ഷരത മിഷനാണ് പദ്ധതി നടപ്പാ ക്കുന്നത്. വ്യവസായ വികസന പ്ലോട്ടിലെ 50 തൊഴിലാളികളെ നാലു മാസം കൊണ്ട് മലയാളഭാഷയും സാംസ്കാരിക പൈതൃ കവും പഠിപ്പിക്കും. സർവേ നടത്തി പഠിതാ ക്കളെ കണ്ടെത്തിയ ശേഷമാണ് ക്ലാസുക ൾ ആരംഭിക്കുക. ഇതിനായി പരിശീലകരെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം ന ൽകും. വ്യവസായികളുടെ പ്രതിനിധികൾ, ലേബർ ഓഫിസ്, ജനമൈത്രി പൊലീസ്, ന ഗരസഭ ഭരണസമിതി എന്നിവയുടെ നേതൃ ത്വത്തിൽ ക്ലാസുകൾ നടക്കും. വ്യവസായ കേന്ദ്രം കെട്ടിടത്തിലാണ് ക്ലാസുകൾ ന ൽകുക. ഇതിനായി ‘ഹമാരി മലയാളം’ എന്ന പേരിൽ പ്രത്യേക പാഠപുസ്തകവും സാക്ഷരത മിഷൻ തയാറാക്കിയിട്ടുണ്ട്.