ഇത് ശ്രദ്ധയിൽപ്പെട്ട ബിനു ശശിയുടെ ഹോണ്ട ആക്ടീവ സ്കൂട്ടറുമായി മുങ്ങുകയായിരുന്നു. അടുത്ത ദിവസം ശശി സ്കൂട്ടർ എടുക്കാൻ എത്തിയപ്പോഴാണ് സ്കൂട്ടർ മോഷണം പോയതായി അറിഞ്ഞത്. ഉടൻ പാറശ്ശാല പൊലീസിൽ പരാതി നൽകി. പാറശാല പൊലീസ് സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് ബിനു സ്കൂട്ടറുമായി പോകുന്നത് വ്യക്തമായത്. തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബിനുവിനെ പിടികൂടുകയായിരുന്നു.
പാറശ്ശാല എസ് ഐ രാജേഷിന്റെ നേതൃത്യത്തിൽ ബിനുവിനെ കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുളപ്പുറം ഭാഗത്ത് സ്കൂട്ടർ ഒളിപ്പിച്ചിരിക്കുന്നത് പൊലീസിനോട് സമ്മതിക്കുകയായിരുന്നു. തമിഴ്നാട്ടിലെ മാർത്താണ്ഡത്ത് ബൈക്ക് വിൽക്കാനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.