20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ‘ഗാര്‍ഹിക പീഡന കേസ് പ്രതി, മുന്‍ സൈനികന്‍’; അമേരിക്കയെ നടുക്കിയ വെടിവയ്പ്പ് നടത്തിയത് 40കാരന്‍, ചിത്രം പുറത്ത്
Uncategorized

‘ഗാര്‍ഹിക പീഡന കേസ് പ്രതി, മുന്‍ സൈനികന്‍’; അമേരിക്കയെ നടുക്കിയ വെടിവയ്പ്പ് നടത്തിയത് 40കാരന്‍, ചിത്രം പുറത്ത്

ലെവിസ്റ്റണ്‍: അമേരിക്കയിലെ മെയിന്‍ സംസ്ഥാനത്തെ ലെവിസ്റ്റണില്‍ 22 പേരെ വെടിവച്ചുകൊന്ന അക്രമിയെ തിരിച്ചറിഞ്ഞു. റോബര്‍ട്ട് കാര്‍ഡ് എന്ന മുന്‍ സൈനികനാണ് കൊലയാളി. ഇയാള്‍ നേരത്തെ ഗാര്‍ഹിക പീഡന കേസില്‍ അറസ്റ്റിലായിരുന്നു. മനോരോഗ കേന്ദ്രത്തില്‍ അടുത്ത കാലത്ത് ചികിത്സ തേടിയിട്ടുണ്ട് .

40കാരനായ റോബര്‍ട്ട് കാർഡ്, വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ്. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ അടുത്ത കാലത്ത് ഇയാളെ രണ്ടാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന് അമേരിക്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൂന്നിടങ്ങളിലായാണ് റോബര്‍ട്ട് കാര്‍ഡ് വെടിവയ്പ്പ് നടത്തിയത്. സ്പെയർടൈം റിക്രിയേഷൻ, സ്കീംഗീസ് ബാർ & ഗ്രിൽ റെസ്റ്റോറന്റ്, വാൾമാർട്ട് വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് അക്രമി വെടിവയ്പ്പ് നടന്നത്. കൂട്ട വെടിവയ്പ്പിന് ശേഷം റോബര്‍ട്ട് കാര്‍ഡ് വെള്ള നിറമുള്ള കാറിലാണ് രക്ഷപ്പെട്ടത്. തോക്കുചൂണ്ടി നല്‍ക്കുന്ന നീളന്‍ കയ്യുള്ള ഷര്‍ട്ടും ജീന്‍സും ധരിച്ച അക്രമിയുടെ ചിത്രം ആൻഡ്രോസ്‌കോഗിൻ കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ലെവിസ്റ്റണില്‍ അടിയന്തര ജാഗ്രതാ നിർദേശം നൽകി. അക്രമി ആയുധവുമായി പുറത്ത് കറങ്ങി നടക്കുന്നതിനാല്‍ പുറത്തിറങ്ങാതെ വീടിനുള്ളിൽ വാതിലുകൾ പൂട്ടിയിരിക്കാനാണ് നിര്‍ദേശം. അക്രമിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

Related posts

ടെലഗ്രാമിന് പൂട്ടിടാനൊരുങ്ങി കേന്ദ്രം;ആപ്പിനെതിരെ അന്വേഷണം ആരംഭിച്ചു, കടുത്ത നടപടി

Aswathi Kottiyoor

‘പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഈ ഗ്രാൻ്റ്സ് നിഷേധിക്കുന്നു’; സമരവുമായി കെ.എസ്‌.യു

Aswathi Kottiyoor

ഏക്കറിന് ഏഴ് കിലോഗ്രാം വിത്ത് മതി; പുഞ്ചകൃഷി ആരംഭിക്കാനിരിക്കെ കുട്ടനാട് കീഴടക്കാൻ ഡ്രംസീഡർ

Aswathi Kottiyoor
WordPress Image Lightbox